നവജാത ശിശുക്കളിലും കുട്ടികളിലും എങ്ങനെ വൈറസ് പ്രവർത്തിക്കുന്നു!

Divya John

 നവജാത ശിശുക്കളിലും കുട്ടികളിലും എങ്ങനെ വൈറസ് പ്രവർത്തിക്കുന്നു? ഇതാണ് ഇപ്പോഴത്തെ ആശങ്ക. ഇതിനെ കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്ത് വന്നത്.  പ്രായഭേദമന്യേ കൊറോണവൈറസ് എല്ലാവരിലും പടര്‍ന്നു പിടിയ്ക്കുകയാണ്.  പ്രായമായവരില്‍ എങ്ങനെയാണ് കൊവിഡ്- 19 പ്രവര്‍ത്തിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.  

 

എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളില്‍ എപ്രകാരമാണ് വൈറസ് ബാധിക്കുന്നതെന്നും പടരുന്നതെന്നും സംബന്ധിച്ച് അധികം വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല.നവജാതശിശുക്കളിലും കുട്ടികളിലും കൊറോണവൈറസ് ഏതു തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതിൽ കൊറോണവൈറസ് ബാധിച്ച കുട്ടികളില്‍ നേരത്തെ രോഗനിര്‍ണയം നടത്താനും ഒന്ന്- രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തിയിലേക്ക് എത്താനും സാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.  

 

 

  മാത്രമല്ല കൊവിഡ്-19 ബാധിച്ച മിക്ക കുട്ടികളിലും രോഗലക്ഷണങ്ങള്‍ കുറവ് ആണ് പ്രകടമാകുന്നതെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലാണ് ഈ ഈ പുതിയ പഠനം വെളിപ്പടുത്തിയിരിക്കുന്നത്. സിംഗപൂര്‍,ചൈന,   തുടങ്ങിയ രാജ്യങ്ങളിലായി 0-9 വയസ്സിനിടയിലുള്ള കുട്ടികളിലാണ് പഠനം നടന്നത്.

 

  പഠനം നടത്തിയ കുട്ടികളിലെല്ലാം തന്നെ പനിയും ചുമയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. നവജാതശിശുക്കളില്‍ രോഗബാധ ഉണ്ടാകുന്നത് പ്രസവസമയത്തോ തുടര്‍ന്നുള്ള ദിവസങ്ങളിലോ ആകാമെന്നാണ് ഇതിലെ  പഠനം. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേർക്കുന്നു.

 

 

  1065 പേരിലായി നടത്തിയ വ്യത്യസ്തമായ 18 പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളിലും കുട്ടികളിലും കൊവിഡ്- 19 വൈറസ് ബാധ പകരുന്നതെന്ന് കാര്യം ആശങ്ക ഉണര്‍ത്തുന്നതാണ്. സാധാരണ ഗതിയിൽ മാതാപിതാക്കളില്‍ നിന്നോ മറ്റു കുടുംബാംഗങ്ങളില്‍ നിന്നോ സമ്പര്‍ക്കം മൂലമോ ആണ് കുട്ടികളില്‍ വൈറസ് ബാധ ഉണ്ടാകുന്നത്.  

 

  ഒപ്പം നവജാതശിശുക്കളില്‍ രോഗബാധ ഉണ്ടാകുന്നത് പ്രസവസമയത്തോ തുടര്‍ന്നുള്ള ദിവസങ്ങളിലോ ആകാമെന്നാണ് ഗവേഷകരുടെ വാദം. എന്നാല്‍, തീവ്രപരിചരണത്തിലൂടെ ഈ ശിശുവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.  കൊവിഡ്- 19 ഉള്ള കുട്ടികളില്‍ നടത്തിയ കുട്ടികളില്‍ പ്രധാനമായും പനിയും ചുമയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍.

 

  പഠനം നടത്തിയ കുട്ടികളില്‍ ഒരു നവജാത ശിശുവിനു മാത്രമേ രോഗം ഗുരുതരമാകുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നുള്ളു. ഇത്തരത്തിൽ പഠനത്തില്‍ ഉള്‍പ്പെട്ട ഗുരുതരാവസ്ഥയിലുള്ള ശിശു ഒഴികെ മറ്റാര്‍ക്കും ഓക്‌സിജന്റെയോ വെന്റിലേറ്ററിന്റെയോ ആവശ്യം ഉണ്ടായില്ലെന്നും പഠനം വ്യക്തമാക്കുന്നു.

Find Out More:

Related Articles: