ലോക്ക് ഡൗൺ കാലത്ത് വേറിട്ട പ്രവർത്തനം കാഴ്ച വച്ച് ഇവിടം മാതൃകയാക്കിയപ്പോൾ!

Divya John

കോവിഡ് കാലത്ത് നിരവധി പേർ ആണ് ആരോഗ്യ മേഖലയിൽ അക്ഷീണം പ്രവർത്തിക്കുന്നത്. അതിൽ ചിലരെങ്കിലും വ്യത്യസ്തമായി നിലകൊള്ളുന്നു എന്നത് മറ്റൊരു വാസ്തവമാണ്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇവിടെ പങ്കു വയ്ക്കുന്നത്. സ്വയം നോവലുകൾ വായിച്ച് മാനസികോല്ലാസം കണ്ടെത്തുന്നതിലുപരി വായിക്കുന്നത്.

 

സ്മാർട് ഫോണിൽ റെക്കോർഡ് ചെയ്ത്, കാഴ്ച്ച പരിമിധിയുള്ള ആളുകൾക്കു ശ്രവിക്കാനായി അവരുടെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുകയാണിവർ.അതായത്  മൂന്നാഴ്ച്ചയായി ഒഴിവു സമയങ്ങൾ പുസ്തക വായനക്കായി മാറ്റി വച്ച് ക്വാറന്‍റൈൻ ദിനങ്ങളെ ഗുണപ്രദമാക്കുകയാണിവർ.  മാത്രമല്ല സാധാരണ മനുഷ്യരേക്കാൾ സാഹിത്യ മേഖലയിലും, സാമൂഹ്യ മേഖലകളിലുമൊക്കെ ഒരു പടി മുന്നിലാണ് കാഴ്ചപരിമിതർ.

 

  സാഹിത്യകൃതികൾ മറ്റാരുടെയും സഹായമില്ലാതെ ആസ്വദിക്കാനാകുന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ്. ഈ തിരിച്ചറിവാണ് ഇത്തരമൊരു പദ്ധതിക്കു മുൻകൈയെടുക്കാൻ പുത്തലത്ത് ആശുപത്രി അധികൃതരെ പ്രേരിപ്പിച്ചത്.

 

  മാധവിക്കുട്ടിയുടെ അമാവാസി, എം മുകുന്ദന്‍റെ കുട നന്നാക്കുന്ന ചോയി, നേത്ര പരിരക്ഷയുടെ യഥാർത്ഥ മാനങ്ങൾ ഉൾപ്പെടുത്തിയ ഡോ. സുരേഷ് പുത്തലത്തിന്റെ കണ്ണും കണ്ണും, എം.ടി വാസുദേവൻ നായരുടെ മഞ്ഞ്, നാലുകെട്ട് തുടങ്ങിയ പുസ്തകങ്ങളൊക്കെ ഇതിനകം വായിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ഇവരുടെ സദുദ്യമത്തിനു ലഭിക്കുന്നത്. കൊറോണക്കാലത്ത് അറിഞ്ഞിരിക്കേണ്ട വിവരങ്ങളും നിർദേശങ്ങളും ലളിതമായ ഭാഷയിൽ ശബ്ദശകലങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

  മൂന്നാഴ്ച്ചയായി ഒഴിവു സമയങ്ങൾ പുസ്തക വായനക്കായി മാറ്റി വച്ച് ക്വാറന്‍റൈൻ ദിനങ്ങളെ ഗുണപ്രദമാക്കുകയാണിവർ.കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്‍റെ ഗ്രൂപ്പിലേക്കാണ് ഇത്തരത്തിൽ ശബ്ദ ശകലങ്ങൾ അയക്കുന്നത്. ലോക്ഡൗൺ സമയം പാഴാക്കാനുള്ളതല്ല; മനസിന് സംതൃപ്തി നൽകുന്ന, മറ്റുള്ളവർക്ക് നന്മയേകുന്ന പ്രവർത്തനത്തിലേർപ്പെടാൻ കൂടിയുള്ളതാണെന്ന് കാണിച്ചു തരികയാണ്. 

 

  കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയിലെ ജീവനക്കാർ.മാധവിക്കുട്ടിയുടെ അമാവാസി, എം മുകുന്ദന്‍റെ കുട നന്നാക്കുന്ന ചോയി, നേത്ര പരിരക്ഷയുടെ യഥാർത്ഥ മാനങ്ങൾ ഉൾപ്പെടുത്തിയ ഡോ. സുരേഷ് പുത്തലത്തിന്റെ കണ്ണും കണ്ണും, എം.ടി വാസുദേവൻ നായരുടെ മഞ്ഞ്, നാലുകെട്ട് തുടങ്ങിയ പുസ്തകങ്ങളൊക്കെ ഇതിനകം വായിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ഇവരുടെ സദുദ്യമത്തിനു ലഭിക്കുന്നത്.

Find Out More:

Related Articles: