വേൾഡ് ഹെൽത്ത് ഓർഗനൈസേഷന് ചൈനയുടെ ആരോഗ്യ പിന്തുണ!

Divya John

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന് ചൈനയുടെ ആരോഗ്യ പിന്തുണ. ലോക്ക് ഡൗൺ കാലമാണ്. നിരവധി ആരോഗ്യ പ്രവർത്തനങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രായ ഭേദമന്യേ എല്ലാവരും ജാഗ്രതയിലാണ് നിലകൊള്ളുന്നത്. ഇതിനിടയിലാണ് ഡബ്ള്യുഎച്ച്ഒയ്ക്ക്‌ സഹായ പിന്തുണയുമായി ചൈന രംഗത്ത് എത്തിയിരിക്കുന്നത്.

 

  കൊവിഡ്-19 നെതിരായ പോരാട്ടത്തിനായി 30 ദശലക്ഷം ഡോളര്‍ അധിക സഹായമായി നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് അറിയിച്ചു.ഡബ്ല്യുഎച്ച്ഒയുടെ പ്രധാന സാമ്പത്തിക സ്രോതസ് യുഎസ് ആയിരുന്നു.

 

  എന്നാൽ യുഎസ് ഇവരെ കൈവിടുകയും ചെയ്തു. അമേരിക്ക സഹായം നിര്‍ത്തിയതോടെ ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

 

 

  ഡബ്ല്യുഎച്ച്ഒ ചൈന അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് യുഎസ് സഹായം നിര്‍ത്തിയത്.അമേരിക്ക സാമ്പത്തികസഹായം നിര്‍ത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ചൈന.

 

  കഴിഞ്ഞയാഴ്‍ചയാണ് ലോകാരോഗ്യ സംഘടനയ്‍ക്കുള്ള സാമ്പത്തികസഹായം നിര്‍ത്തുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഫണ്ട് കുറയുന്നത് വികസ്വര രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അധനോം ഗബ്രെയെസസും പറഞ്ഞിരുന്നു. 

 

 

 അതേസമയം ചൈനയിൽ അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗത്തിനും പനി, ചുമ, ശ്വാസതടസ്സം തുടങ്ങി കൊറോണ വൈറസ് ബാധയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ലെന്നതാണ് ചൈനീസ് അധകൃതരെ ആശങ്കയിലാക്കുന്നത്. ഇത് രോഗം വന്‍തോതില്‍ വ്യാപിക്കുന്നതിന് ഇടയാക്കും. ഇത് രണ്ടാംഘട്ട വ്യാപനം രൂക്ഷമാകാന്‍ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്‍ധര്‍ ഭയക്കുന്നത്.
 

 

  ഒപ്പം  മാര്‍ച്ചില്‍ ചൈന ഡബ്ല്യുഎച്ച്ഒയ്ക്ക് 20 ദശലക്ഷം ഡോളര്‍ നല്‍കിയിരുന്നു. 
വികസ്വര രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഡബ്ല്യുഎച്ച്ഒയ്ക്കുള്ള സഹായം വര്‍ധിപ്പിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.മഹാമാരിയെ നേരിടുന്ന ഈ സമയത്ത് സഹായം ഡബ്ല്യുഎച്ച്ഒയ്ക്കുള്ള സഹായം നിര്‍ത്തരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. 
 

Find Out More:

Related Articles: