കോവിഡ് 19 : രാജ്യത്ത് 216 ജില്ലകള്‍ കൊവിഡ് മുക്തമായി

Divya John

കൊവിഡ്-19 കേസുകൾ രാജ്യത്ത് 216 ജില്ലകളിൽ മുക്തമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ജാഗ്രത തുടര്‍ന്നാല്‍ രാജ്യത്ത് രോഗവ്യാപനം ഇനി രൂക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ മാസത്തോടെ രാജ്യത്ത് എല്ലാ സാധാരണ നിലയിലാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല.

 

   ഇതുവരെ രണ്ടര ലക്ഷം കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാടുകളിലെത്തിച്ചിട്ടുണ്ട്. ഇതിനായി 222 ട്രെയിന്‍ സര്‍വീസുകളാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.

 

  രോഗമുക്തി നിരക്ക് കുറയുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയാത്തത് ആശങ്കയാണ്. അതിനാല്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലാവ് അഗര്‍വാള്‍ പറഞ്ഞു. രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

 

   അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1300 കടന്നു. ഒരുദിവസത്തിനിടെ 83 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 1301 ആയത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 521 പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്. മരണസംഖ്യയിൽ രണ്ടാമതുള്ള ഗുജറാത്തിൽ 262 പേരാണ് ഇതുവരെ മരിച്ചത്.

 

   മധ്യപ്രദേശ്- 151, ഡൽഹി- 64, രാജസ്ഥാൻ-65 എന്നിങ്ങനെയാണ് മറ്റുമരണങ്ങൾ. മാത്രമല്ല രാജ്യത്ത് ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 2664 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 39980 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

 

   12296 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിലാണ് സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകളെന്നതും ശ്രദ്ധേയമാണ്. രണ്ടാമതുള്ള ഗുജറാത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 5054 ആണ്. ഡൽഹി- 4122, മധ്യപ്രദേശ്- 2846, രാജസ്ഥാൻ- 2770, തമിഴ്നാട്- 2757. ഉത്തർപ്രദേശ്- 2487 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.   
                   

Find Out More:

Related Articles: