കുവൈറ്റിൽ 717 പേർക്ക് കൂടി കൊവിഡ്: 79 ഇന്ത്യക്കാർ കൂട്ടത്തിൽ

Divya John

കുവൈറ്റിൽ  717 പേർക്ക് കൂടി കൊവിഡ്: 79 ഇന്ത്യക്കാർ കൂട്ടത്തിൽ ഉണ്ട്. കൊറോണ എന്ന മഹാ  മാരി ലോകത്തെ ആകമാനം നശിപ്പിച്ചു  കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച 717 കൊവിഡ് പോസിറ്റീവ് കേസുകളും 923 നെഗറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. പത്ത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

  എന്നാൽ ഞായറാഴ്ച 717 കൊവിഡ് പോസിറ്റീവ് കേസുകളും 923 നെഗറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. പത്ത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കുവൈറ്റിൽ ഇന്ന് രോഗബാധിതരുടെ എണ്ണം എഴുന്നൂറിലധികമാണെങ്കിലും രോഗമുക്തി നേടിയവരുടെ കണക്കുകൾ ഭരണകൂടത്തിന് ആശ്വാസമേകുന്നതാണ്.

 

  മാത്രമല്ല പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 264 ആയി. ബാക്കി 11,379 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 196 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.ഒപ്പം 717 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കുവൈറ്റിലെ കൊവിഡ് ബാധിതരുടെ എണ്ണം 31,848 ഉയർന്നു. ഇന്ന് രോഗമുക്തി നേടിയ 923 പേർ ഉൾപ്പെടെ 20,205 പേർക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള 88 പേർക്കും ഈജിപ്തിൽ നിന്നുള്ള 81 പേർക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

  കഴിഞ്ഞദിവസങ്ങളിലേതിനു സമാനമായി കുവൈറ്റിലെ കൊവിഡ് ബാധിതരിൽ ഇന്നും ഇന്ത്യക്കാരുടെ എണ്ണം വളരെയധികമാണ്. ഞായറാഴ്ച 79 ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 48, ജലീബ് അൽ ശുയൂഖ് 37, അർദിയ 51, ജഹ്റ 29, മഹബൂല 28, അബ്ദലി 26 എന്നിങ്ങനെയാണ് കേസുകൾ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 241 പേർ ഫർവാനിയ ഗവർണറേറ്റിൽ ഉള്ളവരാണ്, അഹ്മദി ഗവർണറേറ്റിൽ 204 പേർ, ജഹ്റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 74 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർ എന്നിങ്ങനെയാണ് മറ്റ് കേസുകൾ.

 

 

  കൂട്ടത്തിൽ ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി ഉയർന്നു. മാത്രമല്ല ഗൾഫിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി (68) തിരുവല്ല സ്വദേശി കുര്യൻ പി വർഗീസ് (64), കൊടുങ്ങല്ലൂർ സ്വദേശി കടുക്കച്ചുവട് ലിനേഷ് എന്നിവരാണ് മരിച്ചത്. മൊയ്തു ഖത്തറിലും കുര്യൻ ദുബായിലും ലിനേഷ് സൗദിയിലുമായിരുന്നു.

Find Out More:

Related Articles: