ഉറക്കത്തിലെ മരണം എന്ത് കൊണ്ട്

Divya John

ഉറക്കത്തിലെ മരണം എന്ത്  കൊണ്ട് ? അതെ ഇത്‍൮ണ് പിന്നിൽ നിരവധി കാരണങ്ങളാണ് . ഇന്നത്തെ കാലത്ത് ഹൃദയ പ്രശ്‌നങ്ങള്‍ 45 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ വരെ പതിവാകുന്നു. നിധിനൊപ്പം തന്നെ 38 കാരനായ ഒരു ചെറുപ്പക്കാരന്റെ മൃതദേഹവും കേരളത്തിലെത്തിയിരുന്നു. ഇതും ഹൃദയ സ്തംഭനം തന്നെ. ചെറുപ്പക്കാരെ കടന്നാക്രമിയ്ക്കുന്ന ഇത്തരം ഹൃദയ പ്രശ്‌നങ്ങള്‍ക്കു പുറകിലെ ആരോഗ്യകാരണം അറിയണം. ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാനാവുന്ന ആരോഗ്യ പ്രശ്‌നമാണെന്നതും തിരിച്ചറിയുക.

 

 

  അടുത്ത ദിവസങ്ങളിലായി കൊവിഡ് കഥകള്‍ക്കൊപ്പം എല്ലാവരേയും വിഷമിപ്പിച്ച ഒന്നായിരുന്നു, നിധിന്‍ എന്ന പ്രവാസി ചെറുപ്പക്കാരന്റെ മരണം. 30 വയസിനു താഴെ പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ ഭാര്യ ആതിര നാട്ടിലെത്താനുള്ള നിയമ യുദ്ധം നടത്തിയതോടെയാണ് ഇവര്‍ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞതും. തനിക്കു പിറന്ന പൊന്നോമനയെ ഒരു നോക്കു കാണുവാന്‍ കഴിയാതെയാണ്, ഈ ചെറുപ്പക്കാരന്‍ ഉറക്കത്തില്‍ ഹൃദയസ്തംഭനം വന്നു മരിച്ചത്. ലൈഫ് സ്റ്റൈലായിരിയ്ക്കും പ്രധാന കാരണം.

 

 

  എസ്‌കീമിക് ഹാര്‍ട്ട് അറ്റാക്ക് എന്നു പറയാം. മറ്റൊന്ന് കാര്‍ഡിയാക് അരിത്തീമിയ എന്ന അവസ്ഥയാണ്. ഹൃദയത്തിന്റെ താളത്തില്‍, മിടിപ്പില്‍ വരുന്ന വ്യത്യാസം. 70-90 വരെയാണ് സാധാരണ മിടിപ്പിന്റെ വ്യത്യാസം. ഇതിലൂടെയാണ് മറ്റു ഭാഗങ്ങളിലേയ്ക്കു രക്തമെത്തുന്നത്.45 വയസില്‍ താഴെയുള്ള ചെറുപ്പക്കാരിലെ മരണം ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ്. നമ്മുടെ ഹൃദയത്തിലേയ്ക്കു രക്തം നല്‍കുന്ന ചെറിയ രക്തക്കുഴലുകളില്‍ ബ്ലോക്ക് വന്നാണ് ഇതു സംഭവിയ്ക്കുന്നു. ഇതിലൂടെ ഹൃദയത്തിന് ആവശ്യമായ രക്തവും ഓക്‌സിജനും ലഭിയ്ക്കാതെ വരുന്നതാണ് ഒരു കാര്യം.

 

 

  മൂന്നാമത്തെ കാരണം ഹൃദയത്തിന്റെ കോശങ്ങളെ ബാധിയ്ക്കുന്ന അണുബാധകള്‍. ഇത്തരത്തില്‍ അണുബാധകളെങ്കില്‍ രണ്ടു മൂന്നു ദിവസം മുന്‍പേ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത്തരം ലക്ഷണം അവഗണിയ്ക്കുകയോ ഇതിനായി വിശ്രമിയ്ക്കാതെ ഇരിയ്ക്കുന്നതോ സെക്കന്ററി അറ്റാക്കിനു കാരണമാകാം.ഈ മെക്കാനിസം നിയന്ത്രിയ്ക്കുന്ന ഹൃദയത്തിന്റെ പമ്പുകള്‍ക്കു വരുന്ന തകരാറ്, ഒരു ചെറിയ നിമിഷം ഇതെന്തെങ്കിലും കാരണത്താല്‍ നിന്നു പോയാല്‍ മതി, ഹൃദയം സ്തംഭിയ്ക്കാന്‍. ഇതു കൃത്രിമ വഴികളിലൂടെ വീണ്ടും നല്‍കാന്‍ സാധിച്ചാല്‍ രക്ഷപ്പെടാം.

 

 

 

  പക്ഷേ ഇതു പലപ്പോഴും സാധിയ്ക്കാതെ വരുന്നു. പക്ഷേ അതിനു സാധിയ്ക്കാതെ പോകുന്നതാണ് പലരേയും അകാലത്തില്‍ മരണം കവര്‍ന്നെടുക്കാന്‍ കാരണമാകുന്നത്. ഏറ്റവും പ്രധാനമായത് ഇസ്‌കീമിക് അറ്റാക്കാണ്. അതായത് ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകള്‍ക്കുള്ള തടസം തന്നെ. ഇതിനു കാരണം ഇന്നത്തെ ലൈഫ് സ്റ്റൈലാണ്. വ്യായാമക്കുറവ്, ഇരുന്നുള്ള ജോലി, ഉറക്കക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും. പണ്ടത്തെ തലമുറ ചെയ്തിരുന്നതു പോലെ വിയര്‍ത്തുള്ള ജോലികളല്ല.

 

 

   നടക്കുന്നതിന് പകരം ലിഫ്റ്റും വാഹനങ്ങളും. ടിവിയുടെ, കമ്പ്യൂട്ടറുകളുടെ മുന്നിലുള്ള ഇരിപ്പ് ഇതെല്ലാം അപകടമാണ്.കൊറോണ, ഡെങ്കു പോലുള്ള പല ഇന്‍ഫെക്ഷനുകളും കാരണമാകും. ഇതല്ലാതെ ഹൃദയത്തിന്റെ വാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകളോ പേശികളുടെ വലിപ്പക്കൂടുതലോ ഇത്തരത്തിലെ പെട്ടെന്നുള്ള ഹൃദയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ഇത് ചിലരില്‍ ജന്മനാ ഉള്ള തകരാറുകള്‍ കാരണവുമാകാം.    

Find Out More:

Related Articles: