ആരും കോവിഡ് രോഗികളായേക്കാം: കരുതൽ അത്യാവശ്യം
ആരും കോവിഡ് രോഗികളായേക്കാം: കരുതൽ അത്യാവശ്യം.വൈറസ് ബാധിച്ച് രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാല്‍ അവര്‍ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതല്‍ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരും കൊവിഡ് ബാധിതര്‍ ആയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ വലിയ തോതില്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൃദ്ധരോടും കുഞ്ഞുങ്ങളോടും ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ആരും രോഗബാധിതരായേക്കാമെന്ന ധാരണ വേണം. ഇതിനേക്കാള്‍ ഗൗരവതരമായ പ്രശ്‌നം ഉറവിടം കണ്ടെത്താന്‍ പറ്റാത്തതാണ്. ഇത് സാമൂഹിക വ്യാപനത്തിലേക്കുള്ള സൂചനയാണ്.
രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ 'ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍' നാം പാലിക്കുന്നുണ്ട്. ഉറവിടമറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളില്‍ ക്‌ളസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹവ്യാപനത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു.
ഈ നടപടികളുടെ ഫലമായി ക്‌ളസ്റ്ററുകള്‍ ഉണ്ടാകുന്നതും, അതുവഴി സമൂഹവ്യാപനം സംഭവിക്കുന്നതും തടയാന്‍ ഇതുവരെ നമുക്ക് സാധിച്ചിട്ടുണ്ട്. അതിനര്‍ത്ഥം സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്നല്ല.ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണ്. കേരളത്തില്‍ അത് 2 ശതമാനത്തിലും താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും നമുക്ക് സോഴ്‌സ് കണ്ടെത്താന്‍ നമുക്ക് ആയിട്ടുണ്ട്.
അതേസമയം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്നും 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയേറ്റു. 60 പേര്‍ കൊവിഡ് രോഗമുക്തി നേടി. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂറിലധികം രോഗികളുള്ളത് 9 ജില്ലകളിലാണ്.
കേരളത്തിൽ ഇന്ന് 141 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് നൂറില്‍ കടന്ന് കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് അവലോകനത്തിനു ശേഷം നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്.