സംസ്‌ഥാനത്ത്‌ പുതിയ ഹോട്ട്സ്പോട്ടുകൾ

Divya John

സംസ്‌ഥാനത്ത്‌ പുതിയ  ഹോട്ട്സ്പോട്ടുകൾ രൂപപ്പെട്ടു. ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ടുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയി ഉയർന്നിരിക്കുകയാണ്. വിശദവിവരങ്ങൾ പരിശോധിക്കാം. സംസ്ഥാനത്ത് കഴിഞ്ഞദിവസത്തേക്കാൾ കുറവ് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിലും ഇന്നും സമ്പർക്കത്തിലൂടെ 14 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹോട്ട്സ്പോട്ടുകളിലും വർധനവ് ഉണ്ടായിരിക്കുകയാണ്.

 

 

  ശനിയാഴ്ച ഒരു പുതിയ ഹോട്ട്സ്‌പോട്ട് മാത്രമാണ് പട്ടികയിലുൾപ്പെട്ടത്. പാലക്കാട് ജില്ലയിലെ പറളിയാണ് അത്. 4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്.മാത്രമല്ല കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്.

 

 

  റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 45,592 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 43,842 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

 

 

 

  ഒപ്പം തന്നെ വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

 

 

 ഇന്നലെ 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 15 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.അതേസമയം കേരളത്തിൽ ഇന്ന്  195 പേര്‍ക്ക് കൊവിഡ്-19 രോഗബാധ കണ്ടെത്തി. പേര്‍ക്ക് രോഗമുക്തിയുണ്ടായി. 102 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് നൂറിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. 

Find Out More:

Related Articles: