പ്രതിരോധ ശേഷി കൂടാൻ നെല്ലിക്കാ ജ്യൂസ്

Divya John
 ആർക്ക് എപ്പോൾ എങ്ങിനെ കൊവിഡ് വരുമെന്നു പറയാനാകില്ല. ചെയ്യാവുന്ന ഏക കാര്യം പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുകയെന്നതാണ്. ഇതിനായി ചെയ്യാവുന്ന പല വഴികളുമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങൾ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത് ഗുണം നൽകും. പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്നതേയുള്ളൂ. ഇത്തരത്തിലെ ഒരു പാനീയത്തെക്കുറിച്ചറിയൂ. നെല്ലിക്ക, ഇഞ്ചി, മല്ലിയില, പുതിനയില എന്നിവ ചേർത്തു തയ്യാറാക്കുന്ന ഒന്നാണിത്.  വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം, എന്നിവയൊക്കെ ഇത്തിരിപ്പോന്ന നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

   ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. . പിഎച്ച് ലെവൽ നിയന്ത്രിക്കുന്നതിനും നെല്ലിക്ക കഴിക്കുന്നത് ഉത്തമമാണ്.ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിയ്ക്കാനും കഴിയും.ഇഞ്ചിയും വെളുത്തുളളിയുമെല്ലാം നല്ല മരുന്നുകൾ കൂടിയാണ്. പല പ്രശ്‌നങ്ങൾക്കുമായി ഉപയോഗിയ്ക്കാൻ പറ്റിയ നല്ല മരുന്നുകൾ.കഫക്കെട്ടു മാറാൻ മാത്രമല്ല ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ഇത് വയറിന്റെ ആരോഗ്യത്തിനു മികച്ച നല്ലൊരു പരിഹാരമാണ്. മല്ലിയിലഇഞ്ചി അണുബാധകൾക്കെതിരെ ഉപയോഗിയ്ക്കുവാൻ പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. കഫക്കെട്ടിനു ചുമയ്ക്കും കോൾഡിനും തൊണ്ട വേദനയ്ക്കുമെല്ലാം ചേർന്നൊരു പരിഹാരമാണിത്. ഇത് ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്. 

 കൂടാതെ, ഇവയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും അവയ്ക്ക് ഉണ്ട്. മല്ലിയിലയിൽ ശ്രദ്ധേയമായ പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്, അതിൽ പ്രോട്ടീനുകളും ഭക്ഷണ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്നു.  

ആൻറി ഓക്‌സിഡൻറ്സിൻറെയും ഫൈറ്റോ നൂട്രിയൻറ്സിൻറേയും കലവറയാണ് പുതിന. കുറഞ്ഞ കലോറിയും ഫൈബർ സമ്പുഷ്ടവുമാണ് പുതിന ഇലകൾ. ഈ ഇലകളിൽ കലോറി കുറവാണ് എന്ന് മാത്രമല്ല, ധാരാളം നാരുകൾ അഥവാ ഫൈബറും ഇതിൽ സമൃദ്ധമായ അളവിൽ അടങ്ങിയിരിക്കുന്നു. ആയുർ‌വേദത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് പുതിന.കൊളസ്ട്രോൾ കുറയ്ക്കുവാനും, ഓക്കാനം തടയുവാനും, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വിഷാദം, ക്ഷീണം തുടങ്ങിയ പല രോഗങ്ങൾക്കും എതിരെ പോരാടാനും ഇവ നമ്മെ സഹായിക്കുന്നു.

Find Out More:

Related Articles: