ബാർലി ചായ കുടിക്കാം ആരോഗ്യ ഗുണങ്ങൾ അറിയുകയും ചെയ്യാം!

Divya John
ബാർലി ചായ കുടിക്കാം ആരോഗ്യ ഗുണങ്ങൾ അറിയുകയും ചെയ്യാം! ഏഷ്യൻ രാജ്യങ്ങളായ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെല്ലാം ഇതവരുടെ ദൈനംദിന ഭക്ഷണശീലത്തിൻ്റെ ഭാഗമായ ഒന്നാണ്. ബാർലി ഇട്ട് തയ്യാറാക്കുന്ന ഒരു പ്രത്യേകതരം ചായ വരെയുണ്ട് അവരുടെ നാട്ടിൽ എന്നുപറഞ്ഞാൽ വിശ്വസിക്കുമോ. മുഗിച്ച എന്നാണതിനെ വിളിക്കുന്ന പേര്. വിശേഷപ്പെട്ട ഈയൊരു പാനീയം ഒരാളുടെ രുചിമുകുളങ്ങൾക്ക് ആനന്ദം മാത്രമല്ല, ആരോഗ്യവും പകരുന്നതാണ്.പോഷകസമ്പന്നമായ ഒരു ധാന്യമാണെങ്കിൽകൂടി നമ്മൾ മലയാളികൾ ഭക്ഷണശീലത്തിൽ അത്രധികം ഉപയോഗിക്കാത്ത ഒന്നാണ് ബാർലി.ഓറൽ സ്ട്രെപ്റ്റോകോക്കസ് എന്നു വിളിക്കുന്ന ഒരു തരം ബാക്ടീരിയകൾ പല്ലിൽ പറ്റിപ്പിടിച്ചിരുന്നുകൊണ്ട് പല്ലിൻ്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ബാർലി ടീ യുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഈ ബാക്ടീരിയകളുടെ പ്രജനനത്തെ തടയുകയും ദന്ത ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ബാർലി ടീയിൽ നിറഞ്ഞിരിക്കുന്നു.

  സെലിനിയം, ലിഗ്നൻസ്, വിറ്റാമിൻ എ, സി തുടങ്ങിയ സംയുക്തങ്ങളും ബാർലിയിലുണ്ട്. കോശജ്വലനം, ഹൃദയ, ന്യൂറോ തകരാറുകൾ എന്നിവയെല്ലാം ബാർലി ടീയിൽ അടങ്ങിയിരിക്കുന്ന ഈ ആന്റിഓക്സിഡന്റുകൾ പരിഹരിക്കും. പതിവായി ബാർലി ടീ കഴിക്കുന്നത് ശരീരത്തിന് ആന്റിഓക്‌സിഡന്റുകളുടെ സംരക്ഷണം നൽകാൻ സഹായിക്കും.ശരീരത്തെ എല്ലായ്പോഴും ആരോഗ്യപൂർണമാക്കി വയ്ക്കാൻ സഹായിക്കുന്ന നിരവധി ആൻറി ഓക്സിഡൻറുൾ ബാർലി ചായയിൽ നിറഞ്ഞിരിക്കുന്നു. മുഗിച്ച എന്നു വിളിക്കുന്ന ബാർലി ചായ കുടിക്കുന്നതിലൂടെ രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനാവും. ബാർലി ടീ കുടിക്കുന്നത് വഴി രക്തം ശുദ്ധീകരിക്കപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഗുണങ്ങൾ ഉള്ളതിനാൽ തന്നെ പ്രമേഹമുള്ളവർക്കും ഇത് കുടിക്കാൻ ഏറ്റവും മികച്ചതാണ്.

   ഉയർന്ന രക്തസമ്മർദ്ദം കുറച്ചുകൊണ്ട് ഹൃദയത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി വെക്കാനായി ദിവസവും ബാർലി ചായ കഴിക്കുന്നത് ശീലമാക്കിയാൽ മതി. രക്ത സംബന്ധമായി ഉണ്ടാകാൻ സാധ്യതയുള്ള പലവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ കാത്തുരക്ഷിക്കാൻ ഇതിൻ്റെ ഉപയോഗം വഴി സാധിക്കും.ജപ്പാനിലോ അല്ലെങ്കിൽ ചൈനയിലോ ചെന്ന് അന്നാട്ടുകാരോടു ബാർലിയുടെ ഗുണവിശേഷങ്ങളെ പറ്റി ചോദിച്ചാൽ അവർ ആദ്യം പറയുന്ന കാര്യം ഇതായിരിക്കും. യഥാർത്ഥത്തിൽ പനി ഉള്ളപ്പോൾ പോലും ഇത് വേഗത്തിൽ സുഖപ്പെടാനായി കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണിത്.

  കഫക്കെട്ട്, ബ്രോങ്കൈറ്റിസ്, ആസ്ത്മ, എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ആവശ്യകമായ പോഷകങ്ങൾ ഇത് ശരീരത്തിന് നൽകുന്നു. രോഗത്തിൽ നിന്ന് വേഗത്തിൽ ആശ്വാസം നൽകാൻ ഇത് സഹായിക്കും. നിങ്ങൾക്ക് തൊണ്ടവേദനയുള്ളപ്പോൾ എളുപ്പത്തിൽ സുഖപ്പെടുത്താനായി എല്ലാ ദിവസവും 2 കപ്പ് ബാർലി ടീ കുടിക്കുക.ആയുർവേദ വിധിക പ്രകാരം ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനുള്ള ഒരു മികച്ച വിഭവമാണ് ബാർലി ചായ.

Find Out More:

Related Articles: