അടിയന്തര ആവശ്യങ്ങൾക്ക് ഫൈസർ ഉപയോഗിക്കാം എന്ന് ലോകാരോഗ്യ സംഘടന!

Divya John
​​​​​അടിയന്തര ആവശ്യങ്ങൾക്ക്  ഫൈസർ ഉപയോഗിക്കാം എന്ന് ലോകാരോഗ്യ സംഘടന! ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഇറക്കുമതിയും വിതരണവും വേഗത്തിൽ ആക്കുന്നതിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. വിവിധ രാജ്യങ്ങളിലെ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുള്ള വഴി തുറക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.കൊവിഡ്-19 മഹാമാരിയുടെ വാക്സിനായ ഫിസർ-ബയോ‌ടെക് വാക്സിൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി. അമേരിക്കൻ - ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സംയുക്തമായി വികസിപ്പിച്ചെടുത്ത ഫൈസർ- ബയോടെക്ക് വാക്സിൻ ഉപയോഗിക്കുന്നതിന് ഡിസംബർ എട്ടിന് ബ്രിട്ടൻ അനുമതി നൽകിയിരുന്നു. 

ഇതിന്റെ ചുവടുപിടിച്ച് യുഎസ്, കാനഡ, യൂറോപ്പ്യൻ യൂണിയൻ, സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ വാക്സിന് അനുമതി നൽകിയിരുന്നു. ഇതിനാണ് ഇപ്പോൾ ലോകാരോഗ്യ സംഘടനയും അംഗീകാരം നൽകിയിരിക്കുന്നത്. അടിയയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനാണ് അനുമതിയുള്ളത്. ലോകമെമ്പാടുമുള്ള റെഗുലേറ്ററി വിദഗ്ധർ ഫൈസർ-ബയോ‌ടെക് കൊവിഡ് -19 വാക്‌സിനിലെ സുരക്ഷ, ഫലപ്രാപ്തി, ഗുണമേന്മ എന്നിവ സംബന്ധിച്ച ഡാറ്റ അവലോകനം ചെയ്‌ത ശേഷമാണ് ഇത്തരത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്.

 കൊവിഡ് വാക്സിന് ഇതാദ്യമായാണ് ഡബ്ലിയൂഎച്ഒയുടെ അംഗീകാരം ലഭിക്കുന്നതിലൂടെ. ഫൈസർ വാക്സിൻ -60 C മുതൽ -90 ° C വരെ സൂക്ഷിക്കേണ്ടതുണ്ട്, ഇത് അൾട്രാ-കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമല്ലാത്ത ക്രമീകരണങ്ങളിൽ വിന്യസിക്കുന്നത് കൂടുതൽ വെല്ലുവിളിയാക്കുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു. കൊവിഡ് വാക്സിൻ പാലിക്കേണ്ട സുരക്ഷ, ഫലപ്രാപ്തി എന്നീ മാനദണ്ഡങ്ങൾ ഇത് പാലിക്കുന്നുണ്ടെന്നും രോഗം പരിഹരിക്കുന്നതിന് ഇത് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ അപകടസാധ്യതകളെ നികത്തുമെന്നും അവർ കണ്ടെത്തി. അമേരിക്കൻ - ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സംയുക്തമായി വികസിപ്പിച്ചെടുത്ത ഫൈസർ- ബയോടെക്ക് വാക്സിൻ ഉപയോഗിക്കുന്നതിന് ഡിസംബർ എട്ടിന് ബ്രിട്ടൻ അനുമതി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് യുഎസ്, കാനഡ, യൂറോപ്പ്യൻ യൂണിയൻ, സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ വാക്സിന് അനുമതി നൽകിയിരുന്നു. ഇതിനാണ് ഇപ്പോൾ ലോകാരോഗ്യ സംഘടനയും അംഗീകാരം നൽകിയിരിക്കുന്നത്. 


അതേസമയം, എല്ലായിടത്തും മുൻ‌ഗണനയുള്ള ജനങ്ങളുടെ ആവശ്യങ്ങൾ‌ നിറവേറ്റുന്നതിന് വേണ്ടി മതിയായ വാക്സിൻ വിതരണം നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.വാക്സിന് അംഗീകാരം നൽകുന്നതോടെ പുതിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന മുതിർന്ന ഉദ്യോഗസ്ഥനായ മരിയങ്കേല സിമാവോ വ്യക്തമാക്കുന്നു. 

Find Out More:

Related Articles: