കൊറോണ വൈറസിന് നാല് വക ഭേദങ്ങൾ: ലോകാരോഗ്യസംഘടന പ്രതികരിക്കുന്നു!
ആദ്യ വൈറസിനെ അപേക്ഷിച്ച് ജനിതകമാറ്റം സംഭവിച്ച ഈ വൈറസിന് കൂടുതൽ പകർച്ചാ സ്വഭാവമുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ മ്യൂട്ടേഷൻ രോഗത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയോ ചികിത്സയിലോ വാക്സിനിലോ മരുന്നുകളിലോ പരിശോധനാരീതികളിലോ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.ആദ്യഘട്ടത്തിൽ വുഹാനിൽ പടർന്ന വൈറസിനെ അപേക്ഷിച്ച് 2020 ഫെബ്രുവരിയിൽ തിരിച്ചറിഞ്ഞ വകഭേദമാണ് ലോകത്ത് വ്യാപകമായി പടർന്നതെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഡെന്മാർക്കിലെനോർത്ത് ജുട്ലൻഡിലായിരുന്നു മിങ്കുകളിലേയ്ക്കും തിരിച്ചു മനുഷ്യരിലേയ്ക്കും പടർന്ന വൈറസിനെ കണ്ടെത്തിയത്.
ക്ലസ്റ്റർ 5 എന്നാണ് ഇവ അറിയപ്പെട്ടത്. എന്നാൽ ഈ വൈറസ് മനുഷ്യരിൽ സുഖപ്പെടുത്താൻ താരതമ്യേന പ്രയാസമാണെന്നും അതിനാൽ തന്നെ രോഗബാധ വരികയോ വാക്സിനെടുക്കുകയോ ചെയ്താൽ ഉണ്ടാകുന്ന രോഗപ്രതിരോധശേഷിയുടെ കാലാവധി കുറയ്ക്കുമെന്നും പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ വൈറസ് വകഭേദഗം ഡെന്മാർക്കിൽ 12 പേരിലാണ് കണ്ടെത്തിയത്. അതായത് ഇതിനു ശേഷം 2020 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലാണ് അടുത്ത വകഭേദഗത്തെ ആരോഗ്യവിദഗ്ധർ തിരിച്ചറിഞ്ഞത്. ഈ വൈറസിന് നിലവിൽ പ്രചരിക്കുന്ന കൊവിഡ് 19 വൈറസിനെ അപേക്ഷിച്ച് ഘടനയിൽ ഉൾപ്പെടെ വ്യത്യാസമുണ്ടെന്നും ഇവ എങ്ങനെയാണ് ഉത്ഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. SARS-CoV-2 VOC 202012/01 എന്നാണ് ഈ വകഭേദഗം അറിയപ്പെടുന്നത്.
രാജ്യത്ത് ഈ വൈറസ് അതിവേഗം പടരുകയും ഡിസംബർ 30 ഓടു കൂടി 31 ലോകരാജ്യങ്ങളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്തതായും ലോകാരോഗ്യസംഘടന അറിയിച്ചു.ഇത്തരത്തിൽ കൊവിഡ് 19 പരത്തുന്ന സാർസ് കോവ് 2 വൈറസിൻ്റെ നാലാമത്തെ വകഭേദം യുകെയിൽ നിന്ന് ഉത്ഭവിച്ചതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതേസമയം ഡിസംബർ 18ന് ദക്ഷിണാഫ്രിക്ക തിരിച്ചറിഞ്ഞ കൊവിഡിൻ്റെ പുതിയ വകഭേദം 501Y.V2 എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ മൂന്ന് പ്രവിശ്യകളിലാണ് ഈ വൈറസ് പടരുന്നത്. യുകെയിൽ പടരുന്ന വൈറസുമായി സാമ്യമുണ്ടെങ്കിലും ഇതു രണ്ടും രണ്ട് വകഭേദങ്ങളാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രാജ്യത്തെ ചില പ്രദേശങ്ങളിൽ ഈ വൈറസാണ് കൂടുതൽ പടരുന്നതെന്നും മറ്റു നാല് രാജ്യങ്ങളിലും ഇതിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.