രണ്ട് വാക്സിനുകൾക്ക് ഡിസിജിഐയുടെ അംഗീകാരം!

Divya John
രണ്ട് വാക്സിനുകൾക്ക് ഡിസിജിഐയുടെ അംഗീകാരം! കൊവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണഫലങ്ങൾ സംബന്ധിച്ച് വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ച ഡിസിജിഐ യോഗം ഇന്നു പുലർച്ചെയാണ് അവസാനിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിൻ എന്നിവയ്ക്ക് അടിയന്തര അനുമതി നൽകണമെന്നാണ് വിദഗ്ധ സമിതി ഡിസിജിഐയോടു ശുപാർശ ചെയ്തത്. ഇതാണ് ഡിസിജിഐ അംഗീകരിച്ചത്. രാജ്യത്ത് രണ്ട് കൊവിഡ് പ്രതിരോധ വാക്സിനുകൾക്ക് അംഗീകാരം നൽകാൻ ഡിസിജിഐ തീരുമാനിച്ചു. ഐസിഎംആർ സഹകരണത്തോടെ വികസിപ്പിച്ച കൊവാക്സിന് 350 രൂപയാണ് നിർമാതാക്കളായ ഭാരത് ബയോടെകിൻ്റെ നിർദേശം. വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി രാവിലെ പതിനൊന്ന് മണിയ്ക്ക് ഡിസിജിഐ വിജി സോമനി മാധ്യമങ്ങളെ കാണുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.


കൊവിഷീൽഡ് വാക്സിന് ഡോസിന് 250 രൂപ രൂപ ഈടാക്കാമെന്നാണ് കമ്പനി മുന്നോട്ടു വെച്ച നിർദേശം. രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും രണ്ട് കോടിയോളം വരുന്ന മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ട വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.ഡിസിജിഐയുടെ അനുമതി ലഭ്യമായാൽ ആദ്യഘട്ട വാക്സിൻ വിതരണത്തിന് കാലതാമസമുണ്ടായേക്കില്ല. ബുധനാഴ്ച മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.



 ഈ വാക്സിന് നേരത്തെ യുകെ സർക്കാർ അനുമതി നൽകിയിരുന്നു. ഭാരത് ബയോടെകും ഐസിഎംആറും ചേർന്ന് വികസിപ്പിച്ച കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നവംബർ മാസത്തിലായിരുന്നു തുടങ്ങിയത്. പൂർണപരീക്ഷണങ്ങൾ നടത്താതെ വാക്സിനുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ അനുമതി നൽകാനായി തയ്യാറാക്കിയ പുതിയ ഡ്രഗ്സ് ആൻ്റ് ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകിയത്.



ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്ക കമ്പനിയും ചേർന്ന് വികസിപ്പിച്ച അഡിനോവൈറസ് അധിഷ്ഠിത വാക്സിനാണ് ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്നത്.വാക്സിൻ വിതരണത്തിന് അനുമതി നൽകുന്നതിനു മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ ഡ്രൈ റൺ നടത്തിയിരുന്നു. കേരളത്തിൽ മൂന്നര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാകുക. 

Find Out More:

Related Articles: