കേരളത്തിൽ ചൂട് ഉയരുന്നു: ജാഗ്രതയും ധാരാളം വെള്ളവും കുടിക്കണമെന്ന് മുഘ്യമന്ത്രി!

Divya John
കേരളത്തിൽ ചൂട് ഉയരുന്നു: ജാഗ്രതയും ധാരാളം വെള്ളവും കുടിക്കണമെന്ന് മുഘ്യമന്ത്രി! കൊവിഡ് കണക്ക് വിശദീകരിക്കാനുള്ള വാർത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. അതായത് സംസ്ഥാനത്ത് ചൂട് കൂടിവരികയാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന ചൂട് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഉഷ്ണകാല ദുരന്തങ്ങളായ ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.ചില പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിലേക്ക് കൂടിയ ദിനാന്തരീക്ഷ താപനില എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പൊതുജനങ്ങൾ പ്രത്യേകമായി ഈ വിഷയത്തിൽ ജാഗ്രത പാലിക്കണം. ദാഹമില്ലാത്ത സമയത്തുപോലും ധാരാളം വെള്ളം കുടിക്കണം. പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വയോജനങ്ങൾ, കുട്ടികൾ, രോഗികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണകൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.വേനൽക്കാല പ്രശ്നങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ചൂട് കൂടുന്ന ഇടങ്ങളിൽ തൊഴിൽ സമയം പുനക്രമീകരിക്കാൻ തൊഴിൽ വകുപ്പ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസർമാർ ഇത് പരിശോധിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. തൊഴിലുടമകൾ പൂർണ്ണമായും ഇതിനോട് സഹകരിക്കണം. നമ്മുടെ അന്യസംസ്ഥാന തൊഴിലാളികളിലേക്കും സുരക്ഷാ മുൻകരുതലുകൾ എത്തിക്കണം.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകമായി തന്നെ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ചൂട് ഉച്ചസ്ഥായിയിൽ എത്തുന്ന പകൽ 11 മുതൽ 3 മാണി വരെയുള്ള സമയങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ ഏർപ്പെടാതിരിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സ്ഥാനാർത്ഥികളും മറ്റ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഉദ്യോഗസ്ഥരും ആവശ്യമായ വിശ്രമവും വെള്ളവും തണലും ഉറപ്പാക്കിക്കൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടത്. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ എല്ലാവരും കർശനമായി പാലിക്കണം. കവലകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കുടിവെള്ള ലഭ്യമാക്കുന്ന ഇടപെടലുകൾ നടത്താവുന്നതാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും കൂടി കുടിവെള്ളം ലഭ്യമാക്കാൻ ശ്രദ്ധിക്കണം. തെരെഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകരും പ്രത്യേകമായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

Find Out More:

Related Articles: