ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; 2 പേർക്കായി തിരച്ചിൽ തുടരുന്നു

Divya John

കൊല്ലം∙ നീണ്ടകരയിൽ വള്ളം തകർന്നു കടലിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കരയ്ക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവരപ്പറ്റി വിവരങ്ങളില്ല. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഇന്നും തിരച്ചിൽ തുടരും. നീണ്ടകര അഴിമുഖത്തു നിന്ന് ഒന്നര നോട്ടിൽ മൈൽ പടിഞ്ഞാറു ഭാഗത്താണു വള്ളം തകർന്നത്. 5 പേരാണു വള്ളത്തിലുണ്ടായിരുന്നത്. ഉടമ ഉൾപ്പെടെ 2 പേർ നീന്തി രക്ഷപെട്ടിരുന്നു. 

അതേസമയം, ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ടയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെയുമാണ് റെഡ് അലര്‍ട്ട്. 

Find Out More:

Related Articles: