വർക്കല ക്ലിഫിൽ എക്‌സൈസ് റെയ്ഡ്
വർക്കല : രഹസ്യ വിവരത്തെ തുടർന്ന് വൻ മദ്യ ശേഖരം എക്‌സൈസ് വകുപ്പ് പിടികൂടി . വർക്കല ക്ലിഫിൽ നടത്തിയ റെയ്‌ഡിൽ ആണ് 180 കുപ്പി ബിയർ പിടിച്ചെടുത്തത് .ഇടവ സ്വദേശിയായ റഫീഖ് എന്നയാൾ ക്ലിഫിൽ നടത്തുന്ന ഹോംസ്റ്റേയോടു ചേർന്ന് ഒളിപ്പിച്ചു വച്ചിരുന്ന 15 കെയ്‌സ് ബിയർ ആണ് പിടിച്ചെടുത്തത്. റഫീഖിനെതിരെ പോലീസ് കേസ് എടുത്തു .
ക്ലിഫിലെ ചില റിസോർട്ടുകളിലും റെസ്റ്റോറന്റുകളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ റിപ്പോർട്ട് ലഭിച്ചിരുന്നു. വിനോദ സഞ്ചാര സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി അനധികൃത മദ്യ മയക്കുമരുന്ന് ലോബികളുടെ പ്രവർത്തനം തടയുന്നതിനായി വിനോദ സഞ്ചാര മേഖലകളിൽ എക്‌സൈസ് ഷാഡോ നിരീക്ഷണം ശക്തമാക്കിയിരുന്നു.ഇതേ തുടർന്നാണ് റെയ്ഡ് നടത്തിയത് .