കനത്ത മഴ: ഏഴു ജില്ലകളില്‍ നാളെ അവധി; സര്‍വകലാശാല, പിഎസ്​സി പരീക്ഷ മാറ്റി

Divya John

കനത്ത മഴയെ തുടർന്ന് നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കല്കടർ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. എംജി സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. നാളെ നടത്താനിരുന്ന പിഎസ്​സി പരീക്ഷകള്‍ 30-ലേക്കു മാറ്റി.

Find Out More:

Related Articles: