കുട്ടികളുടെ ബുദ്ധി വികാസത്തിന് നൽകേണ്ട കാര്യങ്ങൾ! ശരീര വളർച്ചയ്‌ക്കൊപ്പം മസ്തിഷ്‌ക വളർച്ച അതായത്, ബുദ്ധി വികാസം കൂടി നടക്കുന്ന പ്രായം. പല ഘടകങ്ങൾ കുട്ടികളിലെ ബുദ്ധി വികാസത്തെ സഹായിക്കുന്നുണ്ട്. ഇതിൽ ശാരീരികവും മാനസികവുമായി ഘടകങ്ങളുണ്ട്. കുട്ടികളിലെ മസ്തിഷ്‌ക വളർച്ചയെ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിൽ ഭക്ഷണങ്ങൾക്ക് പരമ പ്രധാനമായ പങ്കുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങൾ ബ്രെയിൻ വളർച്ചയെ സഹായിക്കുന്നു. ചിലത് തടസപ്പെടുത്തുന്നു. കുട്ടികളിലെ തലച്ചോർ വികാസത്തെ, ബുദ്ധിശക്തിയെ സഹായിക്കുന്നതും കെടുത്തുന്നതുമായ ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം. നിർബന്ധമായും കൊടുത്തിരിയ്‌ക്കേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. മുഴുവൻ മുട്ട കുട്ടികൾക്ക് നൽകും. ഇതിലെ കൊളീൻ പോലുളളവ കുട്ടികളുടെ തലച്ചോർ വികാസത്തിന് ഏറെ നല്ലതാണ്. ഇത് പുഴുങ്ങി നൽകുന്നതാണ് കൂടുതൽ നല്ലത്.
ഇതു പോലെ പാൽ കുട്ടികൾക്ക് നൽകുന്നത് നല്ലതാണ്. അമിതമായി പഞ്ചസാര ചേർത്തു നൽകരുത്. പാൽ അലർജിയില്ലാത്ത കുട്ടികളെങ്കിൽ നിർബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാൽ നൽകുക തന്നെ വേണം. ഇതിൽ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്. കുട്ടികൾക്കും ഏറെ ഗുണകരമായ ഒന്നാണ് ഓട്സ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, സിങ്ക്, മിനറലുകൾ, വൈറ്റമിനുകൾ എന്നിവ ഏറെ നല്ലതാണ്. ഇതു പോലെ ബെറികൾ ഏറെ നല്ലതാണ്. സ്‌േെട്രാബെറി, ബ്ലൂബെറി, ബ്ലാക് ബെറി എന്നിവയ്ക്കു പുറമേ ഗൂസ്‌ബെറി അഥവാ നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്ക ഏറെ നല്ലതാണ്. എന്നാൽ ഉപ്പിലിട്ടു നൽകിയാൽ ഗുണമില്ലാതാകും. കൂടാതെ നല്ല ഇലക്കറികൾ നൽകുക. ഇതിൽ തലച്ചോർ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങൾ ധാരാളമുണ്ട്. ഇതു പോലെ നട്‌സ് ഏറെ നല്ലതാണ്. ഏതു തരം നട്‌സെങ്കിലും നല്ലതാണ്. പോഷകങ്ങൾ ഏറെയടങ്ങിയ ഇവ ഏറെ ഗുണകരമാണ്. ഇതു പോലെ ഫ്രൂട്‌സ് നൽകുക.
പേരയ്ക്ക, ആപ്പിൾ തുടങ്ങിയവ ഏറെ നല്ലതാണ്. ഇതുപോലെ സിട്രസ് ഫലവർഗങ്ങൾ രോഗപ്രതിരോധ ശേഷി നൽകുന്നു. പ്രോട്ടീനുകൾ നല്ലതാണ്. പരിപ്പ് വർഗങ്ങൾ, ആരോഗ്യകരമായ പാചകം ചെയ്ത ചിക്കൻ, മീൻ എന്നിവയെല്ലാം നല്ലതാണ്. ചൂര, മത്തി എന്നിവയിൽ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോർ വികാസത്തെ സഹായിക്കുന്നു. കുട്ടികൾക്ക് വൈറ്റമിനുകൾ, സിങ്ക്, ഫോളിക് ആസിഡ് എന്നിവയെല്ലാം നൽകണം. നൽകരുതാത്ത ഭക്ഷണം അമിതമായ മധുരമടങ്ങിയവയാണ്. ഇത് മറവി രോഗങ്ങൾക്ക് കാരണമാകും. രക്തപ്രവാഹത്തെ തടയുന്ന ഒന്നാണിത്. കുട്ടികളുടെ ബ്രെയിൻ വികാസത്തെ തടയുന്ന ഒന്നാണ്.
അൽപം പ്രായമായിക്കഴിഞ്ഞാൽ പല ദോഷങ്ങളും വരുത്തുന്ന ഒന്നാണിത്. ഇതു പോലെ ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് നിറഞ്ഞ പാനീയങ്ങൾ ദോഷം വരുത്തും. ഇതു പോലെ റിഫൈൻസ് കാർബോഹൈഡ്രേറ്റുകൾ ദോഷം വരുത്തും. ബൺ, വൈറ്റ് ബ്രെഡ്, നൂഡിൽസ് എന്നിവയെല്ലാം ദോഷമാണ്. പ്രത്യേകിച്ചും മൈദ പോലുളളവ കൊണ്ടുണ്ടാക്കിയവ. മിക്കവാറും ബേക്കറി പദാർത്ഥങ്ങൾ. ഇതു പോലെ റിഫൈൻസ് ഓയിലുകൾ ദോഷം വരുത്തും. ഇവയിൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ളതാണ്. ഇത് തലച്ചോറിനും ആരോഗ്യത്തിനും ദോഷം വരുത്തും. ഇതു പോലെ പ്രോസസ്ഡ് ഭക്ഷണം ഒഴിവാക്കുക. ഇതിലെല്ലാം ദോഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.