അടുക്കളയിലേക്ക് ഒരു ആശ്വാസ വാക്ക്
സംസ്ഥാനത്ത് സവാള വില കുറയുന്നു. കൊച്ചിയിൽ വില കിലോഗ്രാമിന് 120 രൂപയിലേക്കു താഴ്ന്നു. മൊത്ത വില കിലോഗ്രാമിന് 100 രൂപയായി കുറഞ്ഞതാണ് റീട്ടെയ്ൽ വ്യാപാരികൾ വില കുറയ്ക്കാൻ കാരണം. വിപണിയിൽ സവാളയുടെ ലഭ്യത വർധിച്ചതു തന്നെയാണ് വില കുറയാൻ കാരണം.
കിലോഗ്രാമിന് 170 രൂപ വരെയായി സവാള വില ഉയർന്നിരുന്നു. ഇതെ തുടർന്ന് ചില റെസ്റ്റോറൻറുകൾ ഭക്ഷണത്തിന് വില വർധിപ്പിച്ചിരുന്നു. റസ്റ്റോറൻറുകളുടെ ലാഭം തീ പിടിച്ച സവാള, ഉള്ളി വില രണ്ടു ശതമാനത്തോളം കുറയ്ക്കുമെന്നും ആക്ഷേപം ഉണ്ടായിരുന്നു.
വില വർധന തുടർന്നാൽ ഭക്ഷണ വില വർധിപ്പിക്കേണ്ടി വരും എന്ന തീരുമാനത്തിലായിരുന്നു റെസ്റ്റോറൻറ് ഉടമകൾ.ഇറക്കുമതി ചെയ്യുന്ന സവാള, ഉള്ളി എന്നിവ പ്രാദേശിക മാർക്കറ്റിൽ എത്തിത്തുടങ്ങിയതാണ് വില കുറയാൻ കാരണം എന്നാണ് സൂചന. ഏറ്റവും വലിയ സവാള ഉത്പാദകരായ മഹാരാഷ്ടയിലെ നാസിക്കിൽ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതും സവാള, ഉള്ളിവില താഴ്ത്തിയേക്കും.
എന്നാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സവാളയ്ക്ക് ഗുണമേൻമ കുറവാണെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു.രാജ്യത്ത് കുതിച്ചുയര്‍ന്ന ഉള്ളി വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് മൊത്തവ്യാപാരത്തില്‍ 40 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഉള്ളിയുടെ വില 100 രൂപയായി കുറഞ്ഞും.
വരും ദിവസങ്ങളില് ഉള്ളി വില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് സവാള വില കിലോയ്ക്ക് 180 രൂപ വരെ എത്തിയിരുന്നു.
ഉള്ളിവില രണ്ടുദിവസത്തിനകം 60 രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. പൂനെയില്‍ നിന്നും കൂടുതല്‍ ഉള്ളി എത്തിയതാണ് വില കുറയാന്‍ കാരണമായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ഉള്ളിവില സാധാരണ ഗതിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്