നടിയെ ആക്രമിച്ച കേസിൽ നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിച്ചു.

frame നടിയെ ആക്രമിച്ച കേസിൽ നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിച്ചു.

Divya John

നടിയെ ആക്രമിച്ച കേസിൽ നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിച്ചു. ലാലിനൊപ്പം ഭാര്യയും മകളും കോടതിയിലെത്തിയിട്ടുണ്ട്. നടൻ ദിലീപും അടച്ചിട്ട കോടതി മുറിയിലുണ്ട്. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്.

 

 

 

 

   ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. ആക്രമണത്തിനു ശേഷം ക്വട്ടേഷൻ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും. നിർമ്മാതവ് ആന്റോ ജോസഫിനൊപ്പമെത്തിയ പി.ടി. തോമസ് എം.എൽ.എയാണ് സ്ഥലത്തേക്ക് പോലീസിനെ വിളിച്ചു വരുത്തിയത്.

 

 

 

   കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നടിയുടെ ഭർത്താവിനെയും വിസ്തരിച്ചു. അനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം മാറ്റിയിരുന്നു. കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിയ്ക്കും. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമായിരിക്കും നടിയുടെ ക്രോസ് വിസ്താരം.

 

 

 

     നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകര്‍ത്തിയെന്ന കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി പ്രത്യേക വിചാരണക്കോടതി തള്ളിയത് ദിലീപിന് വല്യ ഒരു തിരിച്ചടി തന്നെയായിരുന്നു.

 

 

 

 

     ഇതുപോലെയുള്ള ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ ഉൾപ്പടെ മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ഹർജി തള്ളിയത്.

Find Out More:

Related Articles:

Unable to Load More