ലോക്ക് ഡൗൺ: ആളുകൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് കറങ്ങുന്നതു ഗ്രാമീണ റോഡുകളിലൂടെ!

Divya John

ലോക്ക് ഡൗണിൽ ആളുകൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് കറങ്ങുന്നതു ഗ്രാമീണ റോഡുകളിലൂടെയെന്നാണ് ത്രിസ്സൂറിലെ പോലീസുകാർക്ക് പറയാനുള്ളത്. തളിക്കുളം ബീച്ച്, പത്താം കല്ല് ബീച്ച് റോഡുകള്‍ കൂടിച്ചേരുന്ന അമ്പലം ആല്‍മാവ് വയലോരം റോഡിലൂടെ കാറുകളും ബൈക്കുകളും വെള്ളിയാഴ്ച വരെ എല്ലാ ലോക്ക് ഡൗൺ ദിനങ്ങളിലും സാധാരണ ദിവസങ്ങളിലേതുപോലെ സഞ്ചരിച്ചു.

 

  ബീച്ച് റോഡില്‍നിന്നും ദേശീയപാതയിലെ പ്രധാന സെന്ററില്‍ എത്തിച്ചേരുന്നവരും മറ്റ് ഇട റോഡുകളിലൂടെ യാത്ര തുടരുന്നവരും നിരവധിയായിരുന്നു. ചില പിക്കപ്പ് വാന്‍, ടെമ്പോകളും ഈവിധം സര്‍വീസ് നടത്തി. എന്നാല്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയില്ല.

 

  ദേശീയപാതയില്‍ അനധികൃതമായി അധിക ദൂരം വാഹനങ്ങള്‍ സഞ്ചരിച്ചില്ല.ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ നാലുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു, തുടര്‍ന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

  ബൈക്കിലും കാറിലും സഞ്ചരിച്ചെത്തി കൂട്ടം കൂടി ഇരിക്കുന്നവരുമുണ്ട്. സ്ത്രീകളും ഒറ്റപ്പെട്ട നിലയില്‍ ഇരുചക്ര വാഹനങ്ങളില്‍ ചുറ്റിക്കറങ്ങി. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കുമെന്ന് വടക്കേക്കാട് എസ് ഐ അബ്ദുല്‍ ഹക്കീം പറഞ്ഞു.

 

  പുന്നയൂരില്‍ ബദര്‍പള്ളി പരിസരത്ത് കൊറോണ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാവാതെ തികഞ്ഞ ജാഗ്രതയോടെ വീടുകളില്‍ ഒതുങ്ങി കഴിയണമെന്നും എന്തെങ്കിലും പരാതികള്‍ സ്റ്റേഷനില്‍ ബോധിപ്പിക്കേണ്ടതുണ്ടെങ്കില്‍ നേരിട്ട് വരാതെ ഇ-മെയില്‍ വഴിയോ, സ്റ്റേഷന്‍ നമ്പറുകളിലോ, അതുമല്ലെങ്കില്‍ താഴെപ്പറയുന്ന നമ്പറുകളിലോ സി ഐ 9497947206, സബ് ഇന്‍സ്‌പെക്ടര്‍ 9497980563, 9605857642, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ 9497962697 വിളിച്ചാല്‍ മതി.

 

  പരാതി പരിഹാരത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും വടക്കേക്കാട് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ ഇതിനോട് സഹകരിച്ച് ജാഗ്രതയോടെ വിവേകപൂര്‍വം പെരുമാറണമെന്നും എസ്ഐ പറഞ്ഞു. അണ്ടത്തോട്, തെക്കേക്കാട്, ഞമനേങ്ങാട് പരിസരങ്ങളില്‍ നിന്നാണ് കഴിഞ്ഞദിവസം ലോക്ക് ഡൗൺ ലംഘിച്ചവരെ അറസ്റ്റ് ചെയ്തത്.

 

 

  ലോക്ക് ഡൗണിന്റെ ഭാഗമായി പ്രധാന പാതകളില്‍ പോലീസ് പരിശോധന ശക്തമാക്കിയിരിക്കെ ഗ്രാമീണ റോഡുകളിലൂടെ പലരും വാഹനങ്ങളില്‍ അനാവശ്യ ചുറ്റിക്കറങ്ങല്‍ തുടങ്ങി. 

Find Out More:

Related Articles: