സോഷ്യല്‍ മീഡിയയില്‍ ടോവിനോയ്ക്ക് ട്രോളുകളുടെ പെരുമഴ
സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ കാലമാണിപ്പോൾ. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ അരങ്ങേറുകയുണ്ടായി. സംഭവം ട്രോൾലഭിച്ചത് നമ്മുടെ പ്രിയങ്കരനായ നടൻ ടോവിനോയ്ക്കാണെന്നു മാത്രം. താരം തൊടുന്നതെല്ലാം ദുരന്തമായി മാറുന്നു എന്ന തരത്തിലുള്ള ട്രോളാണ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഉയരുന്ന സംസാരം.
എന്നാൽ ഇത്തരം സംഗതികൾ തീർത്തും അതിരുവിട്ടതോടെ കിടില മറുപടിയുമായി താരം രംഗത്തെത്തിക്കഴിഞ്ഞു. തൻ്റെ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴെയും ഇത്തരം ചില കമന്റുകളുമായി ആരാധകരെത്തിയതോടെയാണ് താരം ചുട്ടമറുപടി നല്‍കിത്തുടങ്ങിയത്.
ഇപ്പോഴിതാ താരത്തിനെതിരെ ഉയരുന്ന അതിരുവിട്ട കമൻ്റുകളിടുന്നവർക്കെതിരെ ശബ്ദമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. വിനേഷ് വിശ്വനാഥൻ എന്ന ആരാധകനാണ് പ്രിയതാരത്തിനായി രംഗത്തെത്തിയിരിക്കുന്നത്. വിനേഷിൻ്റെ കുറിപ്പ് ഇങ്ങനെയാണ്. അതേ, മതവൈദികന്മാർ നുണ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്ന വീഡിയോകൾ കളിയാക്കി ഷെയർ ചെയ്യുന്ന അതേ മലയാളികളിൽ ഒരു വിഭാഗത്തിന്റെ മറ്റൊരു വിനോദം. ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിർത്തുക.
മായാനദിയിൽ അഭിനയിച്ച് നദികൾ മുഴുവൻ വെള്ളം കേറി, കൽക്കിയിൽ അഭിനയിച്ച് പോലീസുകാർക്ക് ഇപ്പൊ പണിയായി, വൈറസിൽ അഭിനയിച്ച് നാട് മുഴുവൻ വൈറസാണ്, തീവണ്ടിയിൽ അഭിനയിച്ച് തീവണ്ടി സർവീസ് നിന്നു എന്നൊക്കെയാണ്. ആ ഒരു നിമിഷത്തിൽ, എന്ത് ചെയ്യാൻ മനസുണ്ടായിരുന്ന മൊമെന്റിൽ അത് തന്ന ആവേശം നല്ല വലുതായിരുന്നു. പ്രളയം ഒക്കെ കഴിഞ്ഞ് ആ സമയത്ത് ആ ഏരിയയിൽ കാണാത്ത സാരന്മാരുടെ "ഇവനെന്തൊരു ഷോയാരുന്നടെ" ഓഡിറ്റിങ് സെക്ഷനുകളിലും ഇരുന്ന് അവിയേണ്ടിവന്നിട്ടുണ്ട്.
ആ സമയത്ത് 5 പൈസയുടെ ഉപയോഗം കാണിക്കാത്ത ഫ്രാസ്ട്രേഷൻ ഗ്രൂപ്പുകാർ തുടങ്ങിവച്ചതാണ് "ഫ്ലഡ് സ്റ്റാർ" എന്ന വിളി. ഇന്നിപ്പോ എന്ത് നടന്നാലും കുറ്റം ടോവിനോക്കാണ്. ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്പോ കാലിന്റെ ചെറുവിരൽ വല്ലടത്തും ഇടിച്ചാൽ ടോവിനോക്ക് ചെറുവിരൽ ഉള്ളതു കൊണ്ടാണെന്നു പറയും. വീട്ടിൽ വളർത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു പടത്തിൽ അഭിനയിച്ചതു കൊണ്ട് അതും അങ്ങേരുടെ തലയിലാവും.
ആദ്യം പ്രളയം വന്നപ്പോ തിരുവനന്തപുരം വിമൻസ് കോളേജിൽ വോളന്റിയർ വർക്കിന് നിന്ന ഒരുദിവസമാണ് വിശ്രമവേളയിൽ ഫോണ് എടുത്തപ്പോ ടോവിനോ ഒരു ക്യാമ്പിൽ ജോലി ചെയ്യുന്ന ഫോട്ടോ കണ്ടത്. ഗോദയിൽ കയറുന്ന ഫയൽവാന്മാർ കാലുതെറ്റി വീഴാതെയൊക്കെ നോക്കുക. ഗോദ എന്നൊരു പടത്തിലും അദ്ദേഹം അഭിനയിച്ചു. അതും ഇവന്മാർ അങ്ങേരുടെ തലയിൽ കൊണ്ടുവെക്കും.
മറഡോണക്ക് ഇനി വല്ല പരിക്കോ, അങ്ങേരിനി വല്ല പെനാൽറ്റിയോ മിസ് ചെയ്താൽ ആ കുറ്റവും ഇന്നാട്ടിൽ ഇരിക്കുന്ന ടോവിനോ തോമസിനായിരിക്കും. ഇത്, ഒരുത്തൻ വളരുന്നതിന്റെ കണ്ണുകടി ആണോ അതോ നെപ്പോട്ടിസത്തിൽ ഊന്നിയ ഫാനോളി ചിന്തകളുടെ ശാപമാണോ എന്നറിയില്ല. ട്രോൾ എന്നത് ഫ്രാസ്ട്രേഷൻ അഥവാ നല്ല ഒന്നാന്തരം ക്രിമികടി തീർക്കാനുള്ള ഒരു ഉപാധി ആയിക്കഴിഞ്ഞു. ചെമ്പൻ വിനോദിന്റെ വിവാഹത്തിന് ടോവിനോ കൊടുത്ത ആശംസ പോലും ഈ വിധത്തിൽ ക്രൂരമായി വ്യാഖ്യാനിക്കപ്പെട്ടു എന്നോർക്കുക.
"ഇതൊക്കെ തമാശയല്ലേ, അങ്ങനെ കണ്ടുകൂടെ" എന്ന കമന്റുമായി വരുന്ന നിഷ്കളങ്കമക്കളൊക്കെ രണ്ടടി മാറി നിക്ക്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് ട്രോളുകള്‍ ലഭിക്കുന്നത് ഇന്നതെത കാലത്തെ സർവ്വ സാധാരണമായ കാഴ്ചയാണ്. എന്നാൽ ചില അവസരങ്ങളിൽ ഇത്തരം ട്രോളുകളും കമന്റുകളും അതിരു കടക്കാറും വൈകാരികമായ തലത്തിലേക്ക് കടന്നുകയറാറുമുണ്ട്. ഇത്തരം ട്രോളുകളെതികഞ്ഞ അവജ്ഞയോടെ തള്ളിക്കളയാറാണ് പതിവ്. എന്നാൽ മറ്റു ചില താരങ്ങളാകട്ടെ ഇത്തരം ട്രോളുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കുകയും ചെയ്യും. നടന്‍ ടൊവിനോ തോമസ് അത്തരത്തിലൊരാളാണ്.
തനിക്കെതിരെ ഉയരാറുള്ള ട്രോളുകള്‍ക്കും മറ്റും മറുപടികളുമായി ടൊവിനോ രംഗത്തെത്താറുണ്ട്. തൻ്റെ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴെയും ഇത്തരം ചില കമന്റുകളുമായി ആരാധകരെത്തിയതോടെയാണ് താരം ചുട്ടമറുപടി നല്‍കിത്തുടങ്ങിയത്.