കൊറോണ കാലത്ത് ശ്രധ്ധ നേടി ദമ്പതികൾ

Divya John

കൊറോണ കാലത്ത് സുപ്രധാന ശ്രധ്ധ നേടി ദമ്പതികൾ.  കൊറോണയെ പേടിച്ചു അമ്മളെല്ലാപേരും വീട്ടിലിരിക്കുമ്പോൾ പേടി കൂടാതെ അതിനെ എങ്ങനെ തുരത്താം എന്ന് ആലോചിച്ചു അക്ഷീണം പ്രവർത്തിക്കുകയാണ് ഈ ദമ്പതികൾ. ഒരാൾ പോലീസ് സേനയിലും, മറ്റൊരാൾ നേഴ്സ് സേനയിലുമാണ് എന്ന് മാത്രം.

 

  പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ജനമൈത്രി ബീറ്റ് ഓഫീസറായ പി. ശിവകുമാറും പാലക്കാട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫ് നഴ്‌സായി ആലങ്കോട് യു.പി.എച്ച്.എസില്‍ ജോലി ചെയ്യുന്ന ഭാര്യ എസ്. ശാലിനിയുമാണ് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമാകുന്നത്.

 

 

  ജില്ലയില്‍ നിന്നും ആദ്യമായി 1208 അതിഥി തൊഴിലാളികളുമായി ഒഡിഷയിലേക്ക് ട്രെയിന്‍ പോകുമ്പോഴാണ് ഇവര്‍ക്ക് ഒരുമിച്ച് ജോലി ചെയ്യാന്‍ അവസരം വന്നത്. അതിഥി തൊഴിലാളികളുടെ പട്ടിക നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നും തയ്യാറാക്കി അവരെ വിക്ടോറിയ കോളേജില്‍ എത്തിച്ച് സ്‌ക്രീനിങ് നടത്തി റെയില്‍വേ സ്‌റ്റേഷനിൽ എത്തിക്കുന്ന ജോലിയായിരുന്നു ശിവകുമാറിന്.

 

 

  റെയിൽവെസ്റ്റേഷനിൽ എത്തുന്നവരെ സ്‌ക്രീൻ ചെയ്യുന്ന ജോലിയായിരുന്നു ശാലിനിക്ക്. ജോലിക്കിടെ ഇരുവരും റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അകത്തേത്തറ ചേറുങ്ങോട്ട്കാവിലാണ് ഇവര്‍ താമസിക്കുന്നത്.ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളെ നാട്ടിലേക്ക് വിടാന്‍ കര്‍മ്മനിരതരായ ഉദ്യോഗസ്ഥര്‍ക്കിടയിൽ ശ്രദ്ധനേടി പോലീസ്-നഴ്‌സ് ദമ്പതികള്‍.

 

  അതിഥി തൊഴിലാളികളെ പട്ടികപ്രകാരം സ്‌ക്രീനിങ് ചെയ്യുന്ന ജോലിയായിരുന്നു ദമ്പതികള്‍ക്ക്. ഒരാള്‍ക്ക് ഡ്യൂട്ടി വിക്ടോറിയ കോളേജിലും മറ്റൊരാള്‍ക്ക് റെയില്‍വേ സ്‌റ്റേഷനിലുമെന്ന വ്യത്യാസം മാത്രം. അതേസമയം കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.

 

  ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനകള്‍ക്കും എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിലുള്‍പ്പടെ ഒരുക്കിയതായും മലപ്പുറത്ത് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.  

Find Out More:

Related Articles: