ജില്ലകള്‍ തമ്മില്‍ ബസ് സര്‍വീസ് ഉടൻ ആരംഭിക്കും ഒപ്പം ടിക്കറ്റ് നിരക്കും കുറയ്ക്കും

Divya John

ജില്ലകള്‍ തമ്മില്‍ ബസ് സര്‍വീസ് ഉടൻ ആരംഭിക്കും ഒപ്പം ടിക്കറ്റ് നിരക്കും കുറയ്ക്കും. കൊറോണ കാലത്ത് പിന്നെയും ബസ് സർവീസ്   ആരംഭിക്കാൻ ഉള്ള തയ്യാറെടുപ്പുകളിലാണ് സർക്കാർ ഇപ്പോൾ.  സംസ്ഥാനത്ത് ബസ് സർവീസുകൾ ആരംഭിക്കാൻ ജൂൺ എട്ട് വരെ കാത്തിരിക്കേണ്ടതില്ല. തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിൽ സർവീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം.

 

 

  സിറ്റിങ് കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാൻ അനുമതിയുള്ളതിനാൽ ടിക്കറ്റ് നിരക്കിനെ പറ്റി സംശയം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് ഇന്ന് 57 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3 കൊല്ലം 5 പത്തനംതിട്ട 4 ആലപ്പുഴ 2 ഇടുക്കി 1 എറണാകുളം 3 തൃശൂർ 9 മലപ്പുറം, 14 പാലക്കാട് 2 കാസർകോട് 14 എന്നിങ്ങനെയാണ് കണക്കുകൾ. 55 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.

 

 

  ഒപ്പം ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ശ്രദ്ധിക്കണമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതായത്  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സംസ്ഥാനത്ത് ബസ് സർവീസുകൾ ആരംഭിക്കുന്നതിൽ സൂചന നൽകി സർക്കാർ. അന്തർജില്ലാ ബസ് സർവീസുകൾ പരിമിതമായ തോതിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

 

 

  അതേസമയം 18 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്തെ കൊവിഡ് മരണം 10 ആയതായും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇതുവരെ 1326 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 7, തിരുവന്തപുരം 3, കോട്ടയം 3, പത്തനംതിട്ട 1, പാലക്കാട് 1, കോഴിക്കോട് 1,വയനാട് 1,കണ്ണൂര്‍ 1 എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ സംസ്‌ഥാനത്തേയും മറ്റു എല്ലായിടത്തുമുള്ള സ്കൂളുകളും തുറക്കുന്നത് ജൂലൈക്ക് ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യകതമാക്കി.

 

 

  സംസ്ഥാനത്ത് ഇന്ന് 57 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3 കൊല്ലം 5 പത്തനംതിട്ട 4 ആലപ്പുഴ 2 ഇടുക്കി 1 എറണാകുളം 3 തൃശൂർ 9 മലപ്പുറം, 14 പാലക്കാട് 2 കാസർകോട് 14 എന്നിങ്ങനെയാണ് കണക്കുകൾ. 55 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 139661 പേരാണ്. വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും 138397 പേർ നിരീക്ഷണത്തിലുണ്ട്.

 

 

   1246 പേർ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകൾ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകൾ ശേഖരിച്ചു. 13037 നെഗറ്റീവാണ്.

 

Find Out More:

Related Articles: