മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ പതിനായിരം രൂപ, കടുപ്പിച്ചു സർക്കാർ
ഞായറാഴ്‌ച വൈകീട്ട് തലസ്ഥാനത്ത് ഒരാഴ്‌ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴ ചുമത്താൻ തീരുമാനിച്ചത്.
പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാണ്. മാസ്‌ക് ധരിക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്തും. ജോലി സ്ഥലങ്ങൾ, വാഹനങ്ങൾ, ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ മാസ്‌ക് നിർബന്ധമാണ്.
കൂടാതെ പൊതു സ്ഥലങ്ങളിലും പരിപാടികളിലും ആറടി സാമൂഹിക അകലം പാലിക്കണം. പണിമുടക്ക്, ധർണ, മാർച്ചുകൾ, പ്രതിഷേധങ്ങൾ എന്നിവയ്ക്ക് സർക്കാർ അനുമതി വേണം. അനുമതി ലഭിച്ചാൽ 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.
പൊതു സ്ഥലങ്ങളിലും തുപ്പാൻ പാടില്ല. ഷോപ്പുകളിലും കടകളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. സാനിറ്റൈസർ അടക്കമുള്ള മുൻകരുതലുകൾ കടകളിൽ ലഭ്യമാക്കണം. 50 പേരെ വിവാഹങ്ങൾ പങ്കെടുപ്പിക്കാം. സംസ്‌കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്നവർ റവന്യൂ വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
അതായത് പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം, അടുത്ത ഒരു കൊല്ലം വരെ കേരളത്തില്‍ ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൂട്ടംകൂടി നില്‍ക്കല്‍ ഒഴിവാക്കുകയും ചെയ്യണം. ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരെങ്കിലും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരം ശിക്ഷിക്കപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Powered by Froala Editor