
ഇതിൽ ചിലത് കഴിച്ചാൽ നിങ്ങളുടെ സ്വകാര്യ ജീവിതം ഗോവിന്ദ
ഇതിൽ ചിലത് കഴിച്ചാൽ നിങ്ങളുടെ സ്വകാര്യ ജീവിതം ഗോവിന്ദ.സംഭവം എന്താണെന്നല്ലേ! ഭക്ഷണം രണ്ടു വിധത്തിലാണ് സെക്‌സിനെ സ്വാധീനിയ്ക്കുന്നത്. ഒരു വിധമെന്നത് നല്ല സെക്‌സ് മൂഡ് ഉണര്‍ത്താന്‍ കഴിയുന്ന ഭക്ഷണങ്ങളുണ്ട്. നല്ല സെക്‌സ് ആരോഗ്യത്തിന് സഹായിക്കുന്നവയുമുണ്ട്. ഇവയുടെ അടിസ്ഥാനമെന്നത് ഹോര്‍മോണ്‍ തന്നെയാണ്. അതായത് സെക്‌സിനെ സഹായിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം. ഇതില്‍ പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണും സ്ത്രീയുടെ ഈസ്ട്രജന്‍ ഹോര്‍മോണും പെടും.
ചില പ്രത്യേക ഭക്ഷണങ്ങള്‍ സെക്‌സ് ജീവിതത്തെ ദോഷകരമായി ബാധിയ്ക്കുന്നവയാണ്.ലൈംഗികത അഥവാ സെക്‌സ് ആസ്വാദ്യകരമാകണം എന്നു കരുതുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീ പുരുഷന്മാരും, നല്ല സെക്‌സ് ജീവിതത്തിന് അടിസ്ഥാനമായി പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണം,വ്യായാമം, സ്‌ട്രെസ് പോലുള്ളവ, മാനസിക പ്രശ്‌നങ്ങള്‍, പങ്കാളിയുമായുള്ള മാനസിക അടുപ്പം എന്നിവയെല്ലാം പ്രധാന പങ്കു വഹിയ്ക്കുന്നു. ഭക്ഷണങ്ങള്‍ക്കും സെക്‌സ് ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
ചില ഭക്ഷണങ്ങളുണ്ട്, സെക്‌സ് ജീവിതത്തെ സഹായിക്കുന്നവ. ചിലയാകട്ടെ, ഇതിനെ കെടുത്തുന്നവയും. കാപ്പി കുടിയ്ക്കുന്നതു പലരുടേയും ശീലമാണ്. എന്നാല്‍ ഇതു ശീലമാക്കുന്നതും അമിതമായി ഉപയോഗിയ്ക്കുന്നതും സെക്‌സ് ലൈഫിന് ദോഷം വരുത്തുന്നു. ഇടയ്ക്കിടെ കാപ്പി കുടിക്കുന്നവരുടെ അഡ്രിനല്‍ ഗ്രന്ഥികള്‍ തകരാറിലാവാന്‍ ഇടയുണ്ട്. അഡ്രിനല്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ശരീരത്തിലെ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഇതിലെ കഫീന്‍ തന്നെയാണ് വില്ലനാകുന്നത്. ഇതുപോലെ കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കുന്നതും ദോഷം വരുത്തും. സോഡകലര്‍ന്ന ഡ്രിങ്കുകള്‍ ഉപയോഗിയ്ക്കുന്നതും ദോഷം വരുത്തും. സോഡിയം ധാരാളം അകത്തു ചെല്ലുകയും പൊട്ടാസ്യം കുറയുകയും ചെയ്താല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകും. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയാനിടയാക്കും. ഉത്തേജനം ഉണ്ടാവുന്ന സമയത്ത് ലൈംഗികബന്ധം ശരിയായി നടക്കണമെങ്കില്‍ ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിനു രക്തം പ്രവഹിക്കണം.
അതായതു പായ്ക്കററിലെ ഭക്ഷണവും ഇത്തരത്തിലെ വിപരീത ഗുണം നല്‍കുന്നവയാണ്. ഭക്ഷണങ്ങളില്‍ സോഡിയവും കൃത്രിമ ഘടങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ആരോഗ്യകരമായി, ആവശ്യമായ അളവില്‍ ഉള്ളവരില്‍. എന്നാല്‍ ഇതു സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഇത് ദോഷം വരുത്തും. ബീറ്റ്‌റൂട്ടില്‍ ഈസ്ട്രജന്‍ വര്‍ദ്ധനവിന് സഹായിക്കുന്ന ഘടകങ്ങളുണ്ട്. ടെസ്‌റ്റോസ്റ്റിറോണ്‍ കുറവായവരില്‍ ഇത് ദോഷം വരുത്തും.ഇതു പോലെയാണ് ബീറ്റ്‌റൂട്ട് എന്ന ആരോഗ്യകരമായ പച്ചക്കറിയും.
ഇത് ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്കരമായ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കും. ഇത് ആരോഗ്യകരമായ ഹോര്‍മോണ്‍ ലെവല്‍ ഉള്ളവരില്‍ നല്ലതാണ്. ഇതു പോലെ തന്നെ മൈക്രോവേവില്‍ തയ്യാറാക്കാവുന്ന പോപ്‌കോണിന്റെ കവറുകളിലും നോണ്‍സ്റ്റിക് പാത്രങ്ങളിലുമെല്ലാം പെര്‍ഫ്‌ളൂറോആല്‍ക്കൈല്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ്മാരില്‍ ടെസ്റ്റിക്യുലാര്‍ ട്യൂമറിനും ലൈംഗികത കുറയ്ക്കുന്നതിനും ഇട വരുത്തും.
വറവു ഭക്ഷണ സാധനങ്ങള്‍ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്നവയാണ്. ഇവയിലടങ്ങിയിരിക്കുന്ന കൊഴുപ്പ് പരുഷന്മാരിലെ ബീജോദ്പാദനത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഹാംബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ പോലുള്ളവയൊക്കെ ഒഴിവാക്കുക.