നന്നായി കിടക്ക വിരിച്ചു കിടക്കുക! ഇല്ലെങ്കിൽ....

Divya John
നന്നായി കിടക്ക വിരിച്ചു കിടക്കുക! ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്നായിരിക്കും എല്ലാരും ഇപ്പോൾ ചിന്തിക്കുന്നത്. തടി കൂടാന്‍ കാരണമന്വേഷിച്ചു നടക്കുന്നവര്‍ ധാരാളം. കാര്യം ശരിയാണ്, അടിസ്ഥാനം അറിഞ്ഞാലേ പരിഹാരവും കണ്ടെത്താനാകൂ. എന്നാല്‍ പലപ്പോഴും തടി കൂടാന്‍ കാരണമാകുന്നത് ചില ശീലങ്ങള്‍ കൂടിയാണ്. ഭക്ഷണത്തേയും വ്യായാമക്കുറവിനേയും പാരമ്പര്യത്തേയും മാത്രം കുറ്റം പറയേണ്ടതില്ലെന്നര്‍ത്ഥം. തടി കൂടാന്‍ കാരണമാകുന്ന ചില പ്രത്യേക പ്രതിഭാസങ്ങളെക്കുറിച്ചറിയൂ.തടിയെന്താണ് ഇങ്ങനെ കൂടി വരുന്നത് എന്ന സംശയമാണ് പലര്‍ക്കും. കൂടുതല്‍ കഴിയ്ക്കുന്നില്ല എന്നിട്ടും തടി കൂടുന്നുവെന്ന പരാതിയാണ് പലര്‍ക്കുമുള്ളതും. ഉറക്കക്കുറവ് ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ വര്‍ദ്ധിപ്പിയ്ക്കുന്നു.



  ഇതെല്ലാം തടി കൂട്ടാന്‍ കാരണമാകും. നല്ല ഉറക്കത്തിന് കിടക്കുന്ന അന്തരീക്ഷവും പ്രധാനമാണ്. വൃത്തിയ്ക്കു വിരിയ്ക്കാത്ത കിടക്കയില്‍ കിടക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. രാവിലെ എഴുന്നേറ്റ് കിടക്ക വിരിപ്പും മറ്റും കൃത്യമായി മടക്കിയൊതുക്കിയിടാതെ രാത്രി വീണ്ടും ഈ കിടക്കയില്‍ പോയി കിടക്കുന്നത് നല്ല ഉറക്കത്തിനു തടസമാകുന്നു. ഇതു വഴി തടിയും കൂടും.നല്ല ഉറക്കം ആരോഗ്യത്തിന് എന്നതു പോലെ തടി കുറയ്ക്കാനും പ്രധാനമാണ്. പലര്‍ക്കുമുള്ള പതിവാണ് പ്രാതല്‍ ഉപേക്ഷിയ്ക്കുകയെന്നത്. ചിലര്‍ക്ക് ഇത് ശീലമാണ്. രാവിലെ ഒരു ഗ്ലാസ് ചായയില്‍ പ്രാതല്‍ ഒതുക്കുന്നവരുണ്ട്. ചിലര്‍ക്ക് സമയക്കുറവായിരിയ്ക്കും, പ്രശ്‌നം. എന്നാല്‍ പ്രാതല്‍ ഒഴിവാക്കുന്നത് തടി കൂടാനുള്ള പ്രധാന കാരണമാണ് പ്രാതല്‍ ഒഴിവാക്കുമ്പോള്‍ ശരീരം പ്രവര്‍ത്തനങ്ങള്‍ക്കായി കൊഴുപ്പു സംഭരിച്ചു വയ്ക്കുന്ന അവസ്ഥയിലേയ്ക്കു നയിക്കും.



 മാത്രമല്ല, രാവിലെ പ്രാതല്‍ ഉപേക്ഷിച്ചാല്‍ ഇടയ്ക്കിടെ എന്തെങ്കിലും കൊറിയ്ക്കാനോ ഉച്ച ഭക്ഷണത്തിന് അമിതമായി കഴിയ്ക്കാനോ കാരണമാകും. ഇതെല്ലാം തന്നെ തടി കൂട്ടുന്ന കാരണങ്ങളാണ്.സ്‌ട്രെസ് തടിയ്ക്കാന്‍ പ്രധാന കാരണമാണ്. മാത്രമല്ല, സൂര്യപ്രകാശം ഏല്‍ക്കാത്തത് വൈറ്റമിന്‍ ഡി കുറവിന് കാരണമാകും. ശരീരത്തിലെ അപചയ പ്രക്രിയ അഥവാ മെറ്റബോളിസം കുറയാന്‍ കാരണമാകും. അപചയ പ്രക്രിയയെന്നത് കൊഴുപ്പ് കത്തിച്ചു കളയുന്ന പ്രക്രിയയാണ്. മാത്രമല്ല, ഹൈപ്പോ തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് വൈറ്റമിന്‍ ഡി കുറവ്.




 ഹൈപ്പോതൈറോയ്ഡ് തടി കൂടാനുള്ള ഒരു കാരണമാണ്.മുറിയില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിയ്ക്കുന്നില്ലെങ്കില്‍ ഇതും തടി കൂടാനുള്ള കാരണമായി പറയുന്നു. സൂര്യപ്രകാശത്തിന്റെ കുറവ് നമ്മളില്‍ പൊതുവേ ഉന്മേഷക്കുറവും സ്ട്രസുമെല്ലാം വരുത്തുന്നു. തൂക്കം നോക്കിയാല്‍ തൂക്കം കൂടുന്നുവെന്നു കണ്ടാല്‍ ഇത് നിയന്ത്രിയ്ക്കാനുള്ള ഒരു കരുതല്‍ നമ്മുടെ ഉള്ളില്‍ നിന്നു തന്നെ വരും. തൂക്കം കൂടി, ഇതിന് നിയന്ത്രണം വേണം എന്നൊരു തോന്നല്‍. എന്നാല്‍ തൂക്കം തീരെയും ശ്രദ്ധിയ്ക്കാതിരുന്നാല്‍ ഇതു കുറയ്ക്കണം എന്നൊരു തോന്നലുണ്ടാകില്ല.

Find Out More:

Related Articles: