വിട്ടു മാറാത്ത ചുമയ്ക്കു വീട്ടിൽ തന്നെ കഫ്‌സിറപ്പ്

Divya John
വിട്ടു മാറാത്ത ചുമയ്ക്കു വീട്ടിൽ തന്നെ കഫ്‌സിറപ്പ് തയ്യാറാക്കാം. വിട്ടു മാറാത്ത ചുമ അനുഭവിക്കുന്നവർ ധാരാളമുണ്ട്. വിപണിയിലെ ചുമ മരുന്നുകൾക്ക് പാർശ്വ ഫലങ്ങളും കൂടുതലാണ്. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും. ഇത്തരം സിറപ്പുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടുമരുന്നുകൾ തന്നെയാണ് ചുമയെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചത്. കാരണം ഇവ പാർശ്വഫലങ്ങൾ ഒന്നും തന്നെ നൽകുന്നില്ല.വളരെ ലളിതമായി ഇത്തരം ഒറ്റമൂലികൾ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. സ്വയം പകപ്പെടുത്തി എടുക്കാവുന്ന ഫലപ്രദമായ മൂന്ന് കഫ് സിറാപ്പുകൾ ഇതാ.




  വിട്ടുമാറാത്ത വരണ്ട ചുമ പൂർണമായും അകറ്റാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില കഫ് സിറപ്പുകളുണ്ട്. ഇത് പാർശ്വ ഫലങ്ങൾ ഇല്ലാതെ തന്നെ പരിഹാരം കാണുമെന്നതാണ് പ്രത്യേകത. ഇത് തയ്യാറാക്കാൻ ആവശ്യമുള്ള വസ്തുക്കൾ ഇനി പറയും വിധമാണ്. ഇഞ്ചി, കുരുമുളക്,തേൻ,ആവശ്യത്തിന് വെള്ളം. ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞതോ ചുരണ്ടിയെടുത്തതോ ആയ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ കുരുമുളക് എന്നിവ ഉപയോഗിച്ച് 4 കപ്പ് വെള്ളം തിളപ്പിക്കുക. ഇത് നന്നായി കുറുകി ഏകദേശം പകുതിയായി വരുമ്പോൾ ഇത് തണുക്കാൻ അനുവദിക്കുക. സിറപ്പുകളൊക്കെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ലെങ്കിൽ പ്രകൃതിദത്തമായ ഈ സിറപ്പുകൾ തയ്യാറാക്കി ഉപയോഗിച്ച് നോക്കൂ. 




  നന്നായി തണുത്ത ശേഷം ഒരു കപ്പ് തേൻ ചേർത്ത് ഇളക്കുക. ചെറു തേനോ നാടൻ തേനോ ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും. ചുമ മാറാൻ ഇത് കഴിക്കാം. വെള്ളം തിളച്ച് ഇതിന്റെ അളവ് പകുതിയായി കുറയുന്നത് വരെ തിളപ്പിക്കാൻ ശ്രദ്ധിക്കണം. വായു സഞ്ചാരമില്ലാത്ത പത്രത്തിൽ മൂന്നാഴ്ച വരെ സൂക്ഷിക്കാം. ഇഞ്ചിയിലെ ഘടകങ്ങൾ ശ്വാസകോശത്തിൽ കെട്ടികിടക്കുന്ന കഫത്തെ അയവുള്ളതക്കാൻ സഹായിക്കും, ഇത് കഫം വളരെ വേഗം പുറത്ത് പോകാൻ സഹായിക്കും. കുരുമുളക് തൊണ്ടയിലെ അസ്വസ്ഥതകൾ പൂർണമായും ശമിപ്പിക്കും. ഈ സിറപ്പിൽ നിന്ന് ഒരു ടേബിൾ സ്പൂൺ എല്ലാ ദിവസവും കഴിക്കുകയാണെങ്കിൽ ചുമയിൽ നിന്ന് പൂർണമായും രക്ഷ നേടാം.

Find Out More:

Related Articles: