കഞ്ഞിവെള്ളം ഒരു ശീലമാക്കാം

Divya John
ഉപ്പിട്ട കഞ്ഞിവെള്ളം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. പണ്ടു കാലത്ത് എനര്‍ജി ഡ്രിങ്കായിരുന്നു കഞ്ഞിവെള്ളം എന്നു പറഞ്ഞാല്‍ തെറ്റില്ല. പാടത്തും പറമ്പിലും പണിയ്ക്കിടയിലും പണി കഴിഞ്ഞുമെല്ലാം ക്ഷീണം തീര്‍ക്കാന്‍ അന്നത്തെ തലമുറ ആശ്രയിച്ചിരുന്നത് പ്രധാനമായും കഞ്ഞിവെള്ളവും സംഭാരവുമുമെല്ലാമായിരുന്നു. കഞ്ഞിവെള്ളത്തില്‍ ലേശം ഉപ്പു കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണകരവുമാണ്. വയറിളക്കവും ഛര്‍ദ്ദിയും മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഉത്തമമാണ്. മാത്രമല്ല ഇതില്‍ കാര്‍ബണേട്ടും നന്നായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായും ആരോഗ്യകാര്യത്തിനു ഏറെ ഗുണം ചെയ്യും എന്നറിയുക.




 മസിലുകൾ വീർപ്പിക്കാൻ വേണ്ടി ജിമ്മുകൾ തോറും കയറിയിറങ്ങുന്നവർക്ക് കഞ്ഞിവെള്ളം കുടിച്ച് മസില് പെരുപ്പിക്കാനും സാധിക്കും എന്ന് ചുരുക്കം.കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഏറെ വേണ്ടതാണ്. ആരോഗ്യത്തിനും എനർജ്ജിക്കും നമ്മുടെ വീടുകളിൽ തന്നെയുള്ള കഞ്ഞി വെള്ളം ഉപയോഗിക്കാം. ഇതില്‍ ഉപ്പിട്ടാല്‍ നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. പലപ്പോഴും കഞ്ഞി വെള്ളം അധികമാരും ഉപയോഗിക്കാറില്ല. മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ ശല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിവുണ്ട്.



പനിയുണ്ടാവുമ്പോൾ വൈറല്‍ ഇന്‍ഫക്ഷന്‍ തടയാന്‍ കഞ്ഞിവെള്ളത്തിനു കഴിയും . ഈ സമയത്തെ ക്ഷീണം മാറാനും ഛര്‍ദി പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോഴും വയറിളക്കത്തിനുമെല്ലാം ഉപയോഗിയ്ക്കുകയും ചെയ്യാവുന്ന ഒന്നാണിത്.കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറു അന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വയറിനുള്ളിലുലെ നല്ല ബാക്ടീരിയകൾ വളരാൻ കഞ്ഞി വെള്ളം സഹായിക്കുന്നു. ഇത് മലബന്ധത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. അത് കൊണ്ട് തന്നെ കഞ്ഞി വെള്ളം സ്ഥിരമായി കുടിക്കുന്നതും വളരെ നല്ലതാണ്.മലബന്ധം കൊണ്ട് പ്രയാസപ്പെടുന്നവർ കഞ്ഞി വെള്ളം കുടിച്ചാൽ മതി.


പലരും മലബന്ധ പ്രശ്നമുള്ളവരായിരിക്കും. എന്നാൽ ഇത്തരത്തിൽ മല ബന്ധപ്രശ്നമുള്ളവർ കഞ്ഞി വെള്ളം കുടിച്ചാൽ മതി. നിങ്ങളുടെ ക്ഷീണം പമ്പ കടക്കും എന്ന് മാത്രമല്ല നിങ്ങളെ ഊർജ്വസ്വലരാക്കാനും ഇത് ധാരാളം. അത് കൊണ്ട് തന്നെ ഇടയ്ക്കിടെ ദാഹം തോന്നുമ്പോൾ അൽപം ഉപ്പിട്ട വെള്ളം കുടിക്കുന്നതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് ഏറെ നല്ലത് എന്ന് ചുരുക്കം.യാതൊരു ദോഷവും വരുത്താത്ത പ്രകൃതിദത്ത പാനീയമാണിത്.വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് ലേശം ഉപ്പിട്ട കഞ്ഞിവെള്ളംകുടിച്ചാൽ മതി. വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും. മാത്രമല്ല ക്ഷീണമകറ്റാനും മറ്റും കുറച്ച് ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാൽ മതി. 

Find Out More:

Related Articles: