ഓൺലൈൻ ലുഡോ മടുത്തെങ്കിൽ ഇനി ഓർഗാനിക് ലുഡോ ആകാം
ഒരേ കാര്യം കുറെ തവണ ചെയ്യുമ്പോൾ സ്വാഭാവികമായും നമുക്ക് ബോറടിക്കും. ഒരാൾക്ക് 4 തക്കാളി, ഒരാൾക്ക് 4 വഴുതന, ഒരാൾക്ക് നാല് നാരങ്ങാ, ഒരാൾക്ക് 4 പാവയ്ക്ക. ബാക്കിയുള്ള പച്ചക്കറികളോട് വിരോധം ഉള്ളതുകൊണ്ടല്ല മറിച്ച് വ്യത്യസ്ത നിറങ്ങൾ വരാനാണ് ഈ പച്ചക്കറികൾ തിരഞ്ഞെടുത്തിരിക്കുന്നത്. തണ്ണിമത്തന്റെ തോടിൽ ആണ് പകിട കറക്കി ഇടേണ്ടത്. പകിട പച്ചക്കറികൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല.തറയിൽ ലുഡോയുടെ കളം വരച്ചാണ് ആദ്യം മാറ്റം വരുത്തിയത്.
പിന്നീട് കരുക്കൾക്ക് പകരം പച്ചക്കറിയാക്കി. എന്തായാലും ലുഡോ കൊവിഡ് കാലത്ത് നേടിയ പ്രചാരം അത്ഭുതാവഹമാണ്. പക്ഷെ ഒരു പ്രശ്നമുണ്ട്. ഒരേ കാര്യം കുറെ തവണ ചെയ്യുമ്പോൾ സ്വാഭാവികമായും നമുക്ക് ബോറടിക്കും. ലുഡോ കളിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ ഒരു കുടുംബം ലുഡോ കളി ബോറടിച്ചപ്പോൾ അതുപേക്ഷിച്ച് മറ്റൊരു കളി തേടിപ്പോവുകയല്ല ചെയ്തത്. ലുഡോയിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. ആർജെ അഭിനവ് ആണ് ഇൻസ്റ്റാഗ്രാമിൽ " ഓൺലൈൻ പതിപ്പ് (ലുഡോ) പഴഞ്ചനായി" എന്ന അടിക്കുറിപ്പോടെ ഈ പച്ചക്കറി ലുഡോയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ വിരൽ ആവാൻ അധികം സമയം വേണ്ടി വന്നില്ല. "ഓർഗാനിക് ലുഡോ, 100 ശതമാനം പ്രകൃതിദത്തം" ഒരു ഇൻസ്റ്റാഗ്രാം ഉപഭോക്താവ് പ്രതികരണം അറിയിച്ചു. പലരും ഈ ഐഡിയ കൊള്ളാമല്ലോ, ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം എന്ന അഭിപ്രായം ആണ് വീഡിയോയ്ക്ക് കീഴെ നൽകുന്നത്.ഏറ്റവും രസകരമായ കാര്യം പുതുതായി അവതരിപ്പിച്ച നിയമമാണ്. തോൽക്കുന്ന വ്യക്തി പാവയ്ക്ക ഒരെണ്ണം തിന്നണം. മാത്രമല്ല കളി തുടരാൻ മറ്റൊന്ന് ഉടൻ ലഭ്യമാക്കേണ്ടതും തോറ്റ വ്യക്തിയുടെ ഉത്തരവാദിത്തമാണ്. എങ്ങനെയുണ്ട് ട്വിസ്റ്റ്?