
മുടി കൊഴിച്ചിലിന് ഈ വൈറ്റമിനുകൾ പരീക്ഷിക്കൂ.
വൈറ്റമിൻ എ ശരീരത്തിന് അത്യാവശ്യമാണെങ്കിലും ഇ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. കാരറ്റ്, മധുര കിഴങ്ങ്, ചീര, മറ്റ് ഇലക്കറികൾ, ട്യൂണ, ലെറ്റ്യൂസ്, ചുവന്ന കുരുമുളക്, മാമ്പഴം തുടങ്ങിയ ഭക്ഷണ സപ്ലിമെന്റുകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.ശരീര കോശങ്ങളുടെയും തലമുടിയുടേയും ശരിയായ വളർച്ചയ്ക്ക് ആവശ്യമായ വൈറ്റമിനാണ് വൈറ്റമിൻ എ. വൈറ്റമിൻ എ തലമുടിയെ മോയ്സ്ചുറൈസ് ചെയ്യുകയും എല്ലായ്പ്പോഴും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.മുടി കൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പലരും മുടിയുടെ മാത്രം പ്രശ്‌നമാിയ കണ്ട് മുടിയ്ക്കു മുകളിൽ ചെയ്യുന്ന പരിഹാര വഴികൾ പരീക്ഷിയ്ക്കുന്നവരാണ്. എന്നാൽ പലപ്പോഴും ഇതിനു കാരണം പോഷകക്കുറവ് കൂടിയാകും.
ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന ചില പോഷകങ്ങൾ വേണ്ട രീതിയിൽ ലഭിയ്ക്കാതെ വന്നാൽ ഈ പ്രശ്‌നമുണ്ടാകും. മുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി സഹായിക്കുന്നു. ആരോഗ്യമുള്ള തലമുടി ചർമ്മം, നഖങ്ങൾ എന്നിവയ്ക്കെല്ലാം സുപ്രധാനമായതും മുടിയുടെ കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ പ്രോട്ടീനാണ് കൊളാജൻ. ഇത് ഉത്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വൈറ്റമിൻ സി. പേരയ്ക്കാ, ചീര, ഇലക്കറികൾ, കുരുമുളക്, ബ്രോക്കോളി, കിവി, ഓറഞ്ച്, നാരങ്ങകൾ, പരിപ്പ് വർഗ്ഗങ്ങൾ, പപ്പായ എന്നീ സപ്ലിമെന്റുകളിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്നു.സ്‌ട്രെസ് കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം.
ഇതിനുള്ള പരിഹാരം വൈറ്റമിൻ ബിയിൽ ഉണ്ട്. മുടിയുടെ വളർച്ചയ്ക്ക് ഉപയോഗപ്രദമായ ഇനോസിറ്റോൾ, ബി 12 എന്നി ബി വിറ്റാമിനുകളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ ബി കൂടുതലായി കാണപ്പെടുന്നത് മുട്ട, മാംസം, പപ്പായകൾ, ഓറഞ്ച്, പയർ, ചിക്കൻ തുടങ്ങിയ വിഭവങ്ങളിലാണ്.നിങ്ങളുടെ ശരീരത്തിൽ ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിൻ ഡി യുടെ ലഭ്യതയ്ക്ക് ദിവസവും 15-20 മിനിറ്റ് നേരം ഇളം വെയിൽ കൊണ്ടാൽ മതിയാകും. മത്സ്യം, മീൻ എണ്ണ, സാൽമൺ, പോർക്ക് ഇറച്ചി, സോസേജുകൾ, ടോഫൂ, സോയ പാൽ, മുട്ട, കൂൺ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ഡി നൽകുന്ന ഭക്ഷണങ്ങളാണ്.