മുടിക്ക് നിറം കൂട്ടാൻ ഹെന്ന പായ്ക്ക് ഇങ്ങനെ തയ്യാറാക്കി ഉപയോഗിക്കൂ
ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് സ്പൂൺ തേയില ചേർത്ത് അത് അര ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കണം. തേയില വെള്ളത്തിനോടൊപ്പം അതിന്റെ ചണ്ടിയും മൈലാഞ്ചിക്കൊപ്പം ചേർക്കുന്നത് വളരെ നല്ലതാണ്. ചേരുവകൾ കുഴയ്ക്കാനുള്ള അളവിലാണ് തേയിലവെള്ളം എടുക്കേണ്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടിലുള്ളവർ മുടിയുടെ സംരക്ഷണത്തിന് തന്നെയാണ് മൈലാഞ്ചി ഏറ്റവുമധികം ഉപയോഗിക്കുന്നത്. മൈലാഞ്ചി ഒറ്റയ്ക്ക് തലയിൽ തേക്കുന്നതിനേക്കാൾ നല്ലത് വേറെയും ചില ചേരുവകൾ ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ്. ഈ മിശ്രിതം രണ്ട് മണിക്കൂറിലധികം എടുത്ത് വെച്ചതിന് ശേഷം ഉപയോഗിക്കാം. മൈലാഞ്ചിയിൽ ചേർക്കുന്ന മറ്റ് ചേരുവകളെല്ലാം തന്നെ പ്രകൃതിദത്തവും മുടിയുടെ വളർച്ചക്ക് സഹായിക്കുന്നതുമാണ്. മുടിക്ക് നിറം കിട്ടാനാണ് തേയിലപ്പൊടി ചേർക്കുന്നത്. തണുപ്പേകാൻ നെല്ലിക്കാപ്പൊടിയും മുടി മൃദുവാകാൻ തൈരും ഉപയോഗിക്കുന്നു. പ്രകൃതിദത്ത കണ്ടീഷനിങ് ലഭിക്കാനാണ് ഇതിൽ മുട്ടയുടെ വെള്ള ചേർക്കുന്നത്. ചെറുനാരങ്ങ നീര് താരൻ അകറ്റാൻ ഫലപ്രദമാണ്.
ബർഗണ്ടി നിറത്തിന്: ബർഗണ്ടി ഷേഡാണ് വേണ്ടതെങ്കിൽ ഹെന്ന മിശ്രിതത്തിനൊപ്പം ബീറ്റ്റൂട്ട് നീര് ചേർത്താൽ മതി. ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് അത് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഹെന്ന മിശ്രിതത്തിൽ ചേർക്കാം. ബീറ്റ്റൂട്ട് നീര് അരിപ്പയിൽ അരിച്ചെടുത്തതിന് ശേഷം മാത്രമേ ചേർക്കാനാവു. കൂടാതെ ഈ മിശ്രിതം കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യണം. മുടിയിൽ മൂന്ന് മണിക്കൂർ വരെ വയ്ക്കുന്നത് കൂടുതൽ നിറം കിട്ടാൻ സഹായിക്കും.എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്ത ശേഷമാണ് ഹെന്ന മിശ്രിതം തലയിൽ പുരട്ടേണ്ടത്. തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ച് പിടിപ്പിക്കണം.
കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഈ മിശ്രിതം തലയിൽ വെച്ച ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി വൃത്തിയായി കഴുകണം. കൂടുതൽ നിറം കിട്ടാൻ ഹെന്ന ചെയ്യുന്നതിനോടൊപ്പം തന്നെ തലമുടിക്ക് കൂടുതൽ നിറം കിട്ടണമെങ്കിൽ ചില പൊടിക്കൈകൾ ഉണ്ട്. അകാലനര അകറ്റാൻ മുടി നരക്കാതിരിക്കാനും മുടിയുടെ നര മറയ്ക്കാനും ഒരു നല്ല മരുന്നാണ് മൈലാഞ്ചി അഥവാ ഹെന്ന. അകാലനരയെ ഒരു പരിധിവരെ മറികടക്കാൻ മൈലാഞ്ചിക്ക് കഴിയും. നരച്ച മുടിയിഴകളിൽ കൂടുതൽ മൈലാഞ്ചി പുരട്ടണം. മുഴുവൻ മുടിയും നരച്ചിട്ടുണ്ടെങ്കിൽ ഹെന്ന തേച്ച് പിടിപ്പിച്ച ശേഷം മുടി പോണിടെയിൽ ആയി കെട്ടിവെക്കാം. കുറഞ്ഞത് 30 മിനിറ്റെങ്കിലും മുടി കഴുകാതെയിരിക്കണം. അത് വരെ ഒരു ഷവർ ക്യാപ് വെച്ച് മുടി മൂടുക.