വെളിച്ചെണ്ണയിലുണ്ട് മലബന്ധത്തിന് പരിഹാരം!

frame വെളിച്ചെണ്ണയിലുണ്ട് മലബന്ധത്തിന് പരിഹാരം!

Divya John
അനാരോഗ്യകരമായ ഭക്ഷണശീലം ആണ് മലബന്ധം ഉണ്ടാകാൻ പ്രധാന കാരണം. പ്രായ ഭേദമില്ലാതെ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഇത്. കൂടാതെ പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായും മലബന്ധത്തെ കണക്കാക്കാം. മലബന്ധം അകറ്റാൻ പല തരത്തിലുള്ള മരുന്നുകൾ നാം കഴിക്കാറുണ്ട്.അയമോദകം ചേർത്ത വെള്ളം മുതൽ കൊന്ന ഇലകൾ വരെ മലബന്ധത്തിനുള്ള പല തരത്തിലുള്ള ഒറ്റമൂലികൾ ലഭ്യമാണ്. ഈ പരിഹാരങ്ങളെല്ലാം പരീക്ഷിച്ചിട്ടും നിങ്ങളുടെ ക്രമരഹിതമായ മലവിസർജ്ജനം മെച്ചപ്പെട്ടിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ധൈര്യമായി വെളിച്ചെണ്ണയെ ഇതിനായി ആശ്രയിക്കാം. വെളിച്ചെണ്ണ എന്തുകൊണ്ടും ഒരു തികഞ്ഞ ഭക്ഷ്യ ചേരുവയാണ്. ഇവയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ശാസ്ത്രവും ആയുർവേദവും ഒരുപോലെ ഉറപ്പ് നൽകുന്നു. ഈ എണ്ണയിൽ ധാരാളം മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസി‌എഫ്‌എ) അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് മലവിസർജ്ജനം ഉത്തേജിപ്പിക്കാനും മലം മയപ്പെടുത്താനും സഹായിക്കുന്നു.

   മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളിൽ (എംസിടി) കാണപ്പെടുന്നു, അവ ആരോഗ്യപരമായ പല ഗുണങ്ങളുള്ള ഫാറ്റി ആസിഡുകളാണ്.വെളിച്ചെണ്ണ ശരീരത്തെ എളുപ്പത്തിൽ ചലിപ്പിക്കാൻ സഹായിക്കുന്ന തരത്തിൽ കുടലിന് വഴക്കം നൽകുന്നു. അതിലൂടെ മലബന്ധം തടയുന്നു. വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുവാനും, ഇത് ശരീരത്തിൽ നിന്ന് അധിക മാലിന്യങ്ങൾ നീക്കംചെയ്യുകയും മലബന്ധം തടയുകയും ചെയ്യുന്നതിനും സഹായിക്കുന്നു.

  എന്നിരുന്നാലും, മലബന്ധവും വെളിച്ചെണ്ണയും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കുന്നതിന് ധാരാളം പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. ശുദ്ധമായ തേങ്ങാപ്പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കൂടെക്കൂടെയുള്ള മലബന്ധ പ്രശ്നം മൂലം കഷ്ടപ്പെടുന്ന ആളുകൾക്ക്, ഒന്നോ രണ്ടോ ടീസ്പൂൺ ഉരുക്ക് വെളിച്ചെണ്ണ ദിവസവും കഴിക്കുന്നത്, അതിൽ നിന്ന് മുക്തി നേടുന്നതിന് ഗുണം ചെയ്യും. നിങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ഒരു സ്പൂൺ ഉരുക്ക് വെളിച്ചെണ്ണ വെറുതെ കഴിക്കാം അല്ലെങ്കിൽ നിങ്ങൾ രാവിലെ കുടിക്കുന്ന കാപ്പിയിലോ ഒരു ഗ്ലാസ് ജ്യൂസിലോ വെളിച്ചെണ്ണ ചേർത്ത് കഴിക്കാം.

   വെളിച്ചെണ്ണ കഴിക്കുന്നത് സുരക്ഷിതമാണ് എന്ന് മാത്രമല്ല, ഇവയ്ക്ക് പ്രകടമായ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. അതുപോലെ തന്നെ വെളിച്ചെണ്ണ എന്ന പരിഹാരം കൂടാതെ മലബന്ധം പരിഹരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും ശീലമാക്കാം.ചെറുപഴം - മലബന്ധം അകറ്റാൻ പൊതുവെ മിക്ക ആളുകളും ആശ്രയിക്കുന്ന ഒന്നാണ് ചെറുപഴം. വയറ്റിനുള്ളിൽ മലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ചെറുപഴം കഴിക്കുന്നത് സഹായിക്കും.നാരങ്ങാ വെള്ളം - മലബന്ധം അനുഭവിക്കുന്നവർ നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ഗുണം ലഭിക്കും.

  ഉണക്കമുന്തിരി - മലബന്ധം തടയാൻ സഹായിക്കുന്ന മികച്ച പരിഹാരങ്ങളിൽ ഒന്നാണ് ഉണക്കമുന്തിരി. ഇത് ചൂടുവെള്ളത്തിലിട്ട് കുതിർപ്പിച്ച ശേഷം കുടിക്കാം.നെയ്യ് - രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരല്പം നെയ്യ് കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. കൂടാതെ രാവിലെ വെറുംവയറ്റിൽ ചെറുചൂടുവെള്ളത്തിൽ ഒരല്പം നെയ്യ് ചേർത്ത് കുടിക്കാം.ഉണക്കമുന്തിരി - മലബന്ധം തടയാൻ സഹായിക്കുന്ന മികച്ച പരിഹാരങ്ങളിൽ ഒന്നാണ് ഉണക്കമുന്തിരി. ഇത് ചൂടുവെള്ളത്തിലിട്ട് കുതിർപ്പിച്ച ശേഷം കുടിക്കാം.

Find Out More:

Related Articles: