തടി കുറയ്ക്കാൻ കട്ടൻ കാപ്പി നല്ലതാണോ?

Divya John
വൈകുന്നേരങ്ങളിൽ കട്ടൻ കാപ്പിയും കൂടെ ചൂടുള്ള പരിപ്പുവടയും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഉന്മേഷദായകവും രുചികരവുമാണ് എന്നതിനപ്പുറം ഇത് ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. കൂടാതെ, പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തൽക്ഷണം നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുവാനും, കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങളെ തടയുന്നതിനും നമ്മെ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുണങ്ങൾ കൊയ്യുന്നതിന്, പഞ്ചസാര, പാൽ, ക്രീം തുടങ്ങിയ ചേരുവകൾ ചേർക്കാത്ത കട്ടൻ കാപ്പി കുടിക്കുവാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി ഒരു അനുയോജ്യമായ പാനീയമായി മാറുന്നതിനുള്ള ചില കാരണങ്ങൾ ഇതാ. ഉന്മേഷദായകവും രുചികരവുമാണ് എന്നതിനപ്പുറം ഇത് ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. കൂടാതെ, പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തൽക്ഷണം നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുവാനും, കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങളെ തടയുന്നതിനും നമ്മെ സഹായിക്കുന്നു. 

ഇത് കൂടാതെ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിലും കട്ടൻ ചായ വളരെയധികം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉൽപാദനത്തെ ഗണ്യമായി കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.കട്ടൻ കാപ്പിയിലെ കഫീന്റെ സാന്നിധ്യം ഊർജ്ജം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതിനായി പ്രവർത്തിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഇത് നിങ്ങളെ സജീവവും ഊർജ്ജസ്വലവുമാക്കുന്നു, ഇത് കൂടുതൽ കലോറി എരിച്ചു കളയുവാനും സഹായിക്കുന്നു. ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിലൂടെ, കട്ടൻ കാപ്പി രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു. കട്ടൻ കാപ്പി ഉപാപചയ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും വേഗത്തിലാക്കുകയും ചെയ്യുന്നു, ഇത് വിശപ്പിനെ അടിച്ചമർത്തുന്നതിനും ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും സഹായകമാകുന്നു. ഇത് വിശപ്പ് അടിച്ചമർത്തുന്ന പെപ്റ്റൈഡ് വൈ എന്നറിയപ്പെടുന്ന വിശപ്പ് ഹോർമോണിലും പ്രവർത്തിക്കുന്നു. കട്ടൻ കാപ്പി കുടിക്കുന്നത് വേഗത്തിൽ മൂത്രമൊഴിക്കുന്നതിലേക്ക് നയിക്കുന്നു, ഇത് ശരീരത്തിലെ ജലത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു  

Find Out More:

Related Articles: