വയർ കുറയ്ക്കാൻ സ്പെഷ്യൽ പരീക്ഷണം!
കുരുമുളകിലെ പെപ്പറൈൻ എന്ന വസ്തുവമാണ് കുരുമുളകിന് പ്രധാനമായും ആരോഗ്യഗുണങ്ങൾ നൽകുന്നത്. ശരീരത്തിൽ കൂടുതൽ ചൂടുൽപാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുൽപാദിപ്പിച്ചു വർദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാൻ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും.തടി കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു മസാലയാണിത്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടം. ശരീരത്തിലെ അപചയ പ്രക്രിയ വർദ്ധിപ്പിയ്ക്കുന്ന ഇത് ശരീരത്തിലെ ചൂടു വർദ്ധിപ്പിയ്ക്കുന്നു. കൊഴുപ്പുരുക്കാൻ സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാൻ ഏറെ നല്ലതാണ്. ഭക്ഷണ ചേരുവകളിൽ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്.
ഉണങ്ങിയ ഇഞ്ചിയാണ് ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയ ഒന്ന്. ചുക്ക് അഥവാ ഉണങ്ങിയ ഇഞ്ചിയാണ് ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയ ഒന്ന്. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് കൊഴുപ്പു കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇത് ദഹനം മൈച്ചപ്പെടുത്തുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണിത്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് വിശപ്പ് കൂട്ടാനും ആവശ്യത്തിലധികം ഭക്ഷണം കഴിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ശരീരത്തിന് ചൂടു നൽകി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാൻ ഇതു സഹായിക്കുന്നത്. പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ പല രോഗങ്ങളും തടയാൻ ഏറെ ഉത്തമമാണ് ഇത്. ഇതിന്റെ മധുരം പ്രമേഹത്തെ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
കൃത്രിമ മധുരങ്ങൾക്കു പകരം ഇത് ഉപയോഗിയ്ക്കുന്നതു ഗുണം നൽകും. .ഇത് ദഹനം മെച്ചപ്പെടുത്തും. നല്ല ശോധന നൽകും. ഈ പ്രത്യേക പൊടി തയ്യാറാക്കാൻ വേണ്ടത് ജീരകം ഒരു സ്പൂൺ, മഞ്ഞൽ അര സ്പൂൺ, ബാക്കിയെല്ലാ ചേരുവകളും മുക്കാൽ ടീസ്പൂൺ എന്നിവയാണ്. പൊടികൾ തയ്യാറാക്കി വച്ച് മുകളിൽ പറഞ്ഞ അളവിലെടുത്ത് ഒരു ഗ്ലാസ് നല്ല തിളച്ച വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇത് 10 മിനിറ്റു നേരമെങ്കിലും ഇതേ രീതിയിൽ ഇട്ടു വയ്ക്കണം. പൊടികളിലെ ഗുണം വെള്ളത്തിൽ ഇറങ്ങാനാണിത്. പിന്നീട് ഇത് ചെറുചൂടോടെ കുടിയ്ക്കാം. രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം. ശേഷം അര മണിക്കൂർ കഴിഞ്ഞു മാത്രം പ്രാതൽ കഴിയ്ക്കുക. രാത്രിയിൽ അത്താഴ ശേഷം കിടക്കുന്നത് അര മണിക്കൂർ മുൻപായും ഇതു കുടിയ്ക്കുക.