സോപ്പ് നിർബന്ധമെങ്കിൽ വെളുത്ത സോപ്പു ഉപയോഗിയ്ക്കാം!
ഇത്തരം ഘട്ടത്തിൽ സോപ്പു വാങ്ങുമ്പോൾ കഴിവതും അപകട രഹിതമായി വാങ്ങുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവിടെയാണ് വെളുത്ത നിറത്തിലെ സോപ്പുകളുടെ പ്രസക്തി വരുന്നത്. ഇത്തരം സോപ്പുകൾ പൊതുവേ കുറവ് രാസവസ്തുക്കളുടെ ഉൽപന്നമാണ്. അധികം ഗന്ധവുമുണ്ടാകില്ല. എന്നാൽ ചില വെളുത്ത സോപ്പുകൾ തീക്ഷ്ണ ഗന്ധത്തോടെയുളളവയുണ്ട്. ഇവ ഒഴിവാക്കി വെളുത്ത നിറത്തിലെ അധികം ഗന്ധമില്ലാത്ത സോപ്പുകൾ ഉപയോഗിയ്ക്കുന്നത് ചർമത്തിന് അത്ര കണ്ടു ദോഷം വരുത്തില്ല. ഒലീവ് ഓയിൽ, ആട്ടിൻ പാൽ പോലുള്ളവ ചേർത്ത സോപ്പു നല്ലതാണ്. ഇതു പോലെ സുഗന്ധം ലഭിയ്ക്കുന്നതിനായി സ്വാഭാവികമായി ചില പൂക്കളുടേയോ മറ്റോ ചേരുവകൾ ചേർത്തുണ്ടാക്കിയ സോപ്പുകൾ ഉപയോഗിയ്ക്കാം.
ഇതെല്ലാം തന്നെ അത്ര ദോഷം വരുത്തില്ല. ഇതു പോലെ ഗ്ലിസറിൻ അടങ്ങിയ സോപ്പുകൾ ഉപയോഗിയ്ക്കാം. സോപ്പു വാങ്ങുമ്പോൾ നിറവും മണവും ഭംഗിയും വിലയും നോക്കാതെ ഇതിലെ ചേരുവകൾ വാങ്ങി ഉപയോഗിയ്ക്കണം. ദോഷകരമായ ഇത്തരം കെമിക്കലുകളാണ് സോപ്പിന് നല്ല സുഗന്ധവും മണവും പതയും നൽകുന്നത്. ഇത് ചർമത്തിന് നല്ലതല്ല, ആരോഗ്യത്തിനും. ചർമത്തിന്റെ സ്വാഭാവിക ഈർപ്പം കളഞ്ഞ് ചർമത്തിൽ ചുളിവു വീഴാനും ചർമം അയയാനും ഇത് കാരണമാകുന്നു. വെളുത്ത സോപ്പിൽ സിന്തെറ്റക് കുറവാകും. ഇതിനൊപ്പം അധികം ഗന്ധമോ പതയോ ഇല്ലാത്തതു നോക്കി വാങ്ങുക.
സോപ്പിന്റെ കാര്യത്തിൽ മാത്രമല്ല, ബോഡി വാഷ് തെരഞ്ഞെടുക്കുമ്പോഴും ഇത്തരം കാര്യങ്ങൾ മനസിൽ വയ്ക്കുക. ഇതുപോലെ സോപ്പിൽ പതയില്ലെന്ന പരാതി പറയുന്നവരെ കാണാം. ഇതും കെമിക്കലുകൾ കാരണമുണ്ടാകുന്നത്. അധികം പതയുന്ന സോപ്പും വാങ്ങാതിരിയ്ക്കുക. ട്രാൻസ്‌പെരന്റ് ടൈപ്പ് സോപ്പുകൾ പലതും അധികം പതയാത്ത തരമാണ്. സ്വാഭാവിക ചേരുകൾ ചേർത്തുണ്ടാകുന്ന സോപ്പുകൾ, അതായത് നാച്വറൽ സോപ്പുകൾ അധികം പതയുണ്ടാക്കില്ല. എന്നാൽ ഇവ ദോഷകരമല്ല. പൊതുവേ ചർമത്തിന് ആരോഗ്യകരമാണ്. ചെളിയു അഴുക്കും പോകാനും ഗുണകരമാണ് ഇവ.