മുഖത്തെ ചുളിവുകൾക്കു വെളിച്ചെണ്ണ പ്രയോഗം! പലരുടേയും മുപ്പതുകളിലും നാല്പതുകളിലും ഒക്കെ ഇന്ന് നേർത്ത വരകളും ചുളിവുകളും ഒക്കെ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. വെറും സൗന്ദര്യ പ്രശ്നം മാത്രമായി മാറാതെ ഇത് ഒരാളുടെ ദൈനംദിന ജീവിതത്തിൽ ഉടനീളം മനസ്സിനെയും ചിന്തകളെയും വേട്ടയാടുന്ന ഒന്നായി മാറുമെന്ന് ഉറപ്പാണ്. ചർമ്മത്തെ വേണ്ടവിധം പരിപാലിച്ചു പോന്നാൽ വളരെ എളുപ്പത്തിൽ ഒഴിവാക്കാനാവുന്ന കാര്യമാണിത്. ആദ്യഘട്ടത്തിൽ തന്നെ വേണ്ട പ്രതിവിധികൾ കൈക്കൊള്ളാൻ പരിശ്രമിച്ചില്ലെങ്കിൽ ഇതിനെ നേരിടുക കൂടുതൽ കഷ്ടപ്പാടുള്ളതായി മാറുകയും ചെയ്യും. മുഖചർമ്മത്തിൽ വാർദ്ധക്യത്തിന്റെ ആദ്യ അടയാളങ്ങൾ കാണപ്പെടുന്നത് ഏതൊരാളിലും ഏറ്റവും വിഷമമുണ്ടാക്കുന്ന കാര്യങ്ങളിലൊന്നു തന്നെയായിരിക്കും. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു പ്രകൃതിയുടെ ചേരുവയുണ്ട് നമ്മുടെ കയ്യിൽ. നമ്മുടെ അടുക്കളയിലെ വെളിച്ചെണ്ണ തന്നെയാണത്.
ഏറ്റവും ഫലപ്രദവും സുരക്ഷിതവുമാണ് വെളിച്ചെണ്ണയുടെ ഉപയോഗം. ആകർഷണീയമായ പോഷകങ്ങൾ നൽകികൊണ്ട് വാർദ്ധക്യ ലക്ഷണങ്ങൾക്കെതിരെ പോരാടാനും നിങ്ങളുടെ ചർമ്മത്തിന് യുവത്വം നൽകാനുമെല്ലാം ഇതിൻറെ ഉപയോഗം സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കുന്നതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുടെ പട്ടിക നോക്കാം. ചുളിവുകളെ നേരിടാനായി പുറത്തു നിന്നും വാങ്ങിയ വില കൂടിയ ഉൽപ്പന്നങ്ങളുടെ പലതും നിങ്ങൾക്ക് നല്ലത് ചെയ്തെന്നു വരില്ല. മാത്രമല്ല ചിലപ്പോൾ ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്തേക്കാം.ചുളിവുകൾക്ക് കാരണമാകുന്ന വരണ്ടചർമ്മത്തെ നേരിടാനുള്ള ഒരു പരമ്പരാഗത രീതിയാണിത്.
നിങ്ങളുടെ വിരൽത്തുമ്പിൽ കുറച്ച് തുള്ളി വെളിച്ചെണ്ണ എടുത്ത് മുഖത്തും കഴുത്തിലും പുരട്ടുക. മുഖം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷമാകണം ഇത് ചെയ്യേണ്ടത്. ചർമ്മത്തിന് കുറച്ച് നേരം വെളിച്ചെണ്ണ മസാജ് ചെയ്യുക. മറ്റു ചേരുവകൾ ഒന്നുംകൂട്ടി ചേർക്കാതെ വെളിച്ചെണ്ണ മാത്രമായി നിങ്ങളുടെ ചർമ്മത്തിൽ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം ആണ്.മറ്റു ചേരുവകൾ ഒന്നുംകൂട്ടി ചേർക്കാതെ വെളിച്ചെണ്ണ മാത്രമായി നിങ്ങളുടെ ചർമ്മത്തിൽ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം ആണ്.
തേൻ ചർമ്മത്തെ പരിപോഷിപ്പിക്കുന്ന ഒരു സൗന്ദര്യ ഘടകമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇതിന് കേടുപാടുകൾ ഉള്ള ചർമ്മത്തെ സുഖപ്പെടുത്താനുള്ള ശേഷിയുണ്ട്. പോഷകസമൃദ്ധമായ വെളിച്ചെണ്ണയോടൊപ്പം ഇത് കൂട്ടിചേർക്കുമ്പോൾ, ചുളിവുകളോട് നിങ്ങൾക്ക് വളരെയെളുപ്പത്തിൽ വിട പറയാൻ കഴിയുമെന്നതിൽ അതിശയിക്കാനില്ല. എണ്ണയും തേനും ചേർത്ത് മിക്സ് ചെയ്ത മിശ്രിതം നിങ്ങളുടെ ബാധിത പ്രദേശങ്ങളിൽ പുരട്ടുക. ഏകദേശം ഒരു മണിക്കൂറോളം ഇത് സൂക്ഷിച്ച ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയുക. ഇത് ഉപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ചുളിവുകളും പാടുകളും ഇല്ലാതാകുന്നത് നിങ്ങൾ തിരിച്ചറിയും.