കേരഗ്രാമം പദ്ധതി: കല്ലറ, വാമനപുരം പഞ്ചായത്തുകളേ കൂടി ഉൾപ്പെടുത്തി ക്യഷിവകുപ്പ്

Divya John

കല്ലറ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ കല്ലറ, വാമനപുരം പഞ്ചായത്തുകളേ കൂടി ഉൾപ്പെടുത്തി ക്യഷി വകുപ്പ് മന്ത്രിയുടെ ഉത്തരവ്.  വാമനപുരം എം.എൽ.എ ഡി.കെ മുരളി ക്യഷി വകുപ്പ് മന്ത്രി സുനിൽ കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് കേര ഗ്രമം പദ്ധതി നടപ്പാക്കുക. തെങ്ങുകളുടെ ശാസ്ത്രീയ പരിചരണവും ഉയർന്ന ഉത്പാദനവുമാണ് ലക്ഷ്യം. 250 ഹെക്ടർ വിസ്ത്യതിയിൽ തെങ്ങ് ക്യഷിയുള്ള ഭൂ പ്രദേശമാണ് ഒരു കേര ഗ്രാമമായി കണക്കാക്കുക. കല്ലറ, വാമനപുരം ഉൾപ്പടെ 79 കേരഗ്രാമങ്ങളെയാണ് സർക്കാർ നടപ്പ് സാമ്പത്തിക വർഷം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള കാർഷികവകുപ്പിന്റെയും പഞ്ചായത്ത് ക്യഷിഭവനുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.  

Find Out More:

Related Articles: