മികച്ച നടന്മാർ ജയസൂര്യയും സൗബിനും.

VG Amal

മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിനെ പുരസകാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയെ പുരസ്‌കാരം തേടിയെത്തിയത്. കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ. സി. ഷെരീഫ് ആണ് ചിത്രം സംവിധാനം ചെയ്തതും നിര്‍മിച്ചതും. മികച്ച രണ്ടാമത്തെ കഥാചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഒരു ഞായറാഴ്ച്ചയുടെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ നായര്‍ക്കു വേണ്ടി മുരളീ ചന്ദ്രന്‍ ആണ് അവാർഡ് ഏറ്റുവാങ്ങിയത് . മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും (ഒരു ഞായറാഴ്ച) മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കറിയ മുഹമ്മദും (സുഡാനി ഫ്രം നൈജീരിയ) സ്വന്തമാക്കി. 

Find Out More:

Related Articles: