നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി

VG Amal

നടി  മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണിത്. പിന്നീട് രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സംവിധായകന്‍  ശ്രീകുമാർ മേനോൻ അറിയിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു.

വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലീസ് സ്വീകരിക്കുകയുമുണ്ടായി. 

ശ്രീകുമാര്‍ തന്നെ അപായ പ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടി ക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. അതു കൊണ്ട് തന്നെ 

ഇതേത്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകനെതിരെ  ഇപ്പോൾ പോലീസ് കേസെടുത്തിട്ടുള്ളത്

Find Out More:

Related Articles: