നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തു.

frame നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തു.

VG Amal
നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തു. 

നെയ് വേലിയില്‍ 'മാസ്റ്റര്‍' സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ്  അദ്ദേഹത്തെ ചോദ്യംചെയ്തത്.

ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി മുന്നേ വാർത്തകൾ പരന്നിരുന്നു. 

എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ 'ബിഗില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് പ്രാഥമിക നിഗമനം. 

എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.

വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗില്‍ നിര്‍മിച്ചത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു.

180 കോടി ബജറ്റിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം. ഈ ചിത്രത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചോദ്യംചെയ്യലിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തില്‍ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്.

Find Out More:

Related Articles:

Unable to Load More