അവിനാശി അപകടത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗതമന്ത്രി

VG Amal
കഴിഞ്ഞ ദിവസം 19 പേരുടെ മരണത്തിന് ഇടയാക്കിയ അവിനാശി അപകടത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

അപകടകാരണം ടയര്‍ പൊട്ടിയല്ലെന്ന് വ്യക്തമാണെന്നും അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധയോടെ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.

എന്നാൽ തമിഴനാട്  പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു.

കണ്ടെയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രണ വിധേയമാക്കുമെന്നും പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയാണ് അപടമുണ്ടായതെന്നായിരുന്നു ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്തുംകുണ്ടില്‍ ഹേമരാജ് (38) ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ലോറി നിയന്ത്രണംവിട്ട് ഡിെവെഡറില്‍ കയറിയതിനുശേഷമാണ് ടയറുകള്‍ പൊട്ടിയതെന്ന കാര്യത്തില്‍ തുടരന്വേഷണം നടത്തിയശേഷമേ പറയാനാവു എന്നാണ് തമിഴ്‌നാട് പോലീസിന്റെ നിലപാട്.

അവിനാശി മേല്‍പ്പാലം കഴിഞ്ഞുള്ള ഇറക്കത്തില്‍വച്ച് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ 60 മീറ്ററോളം ഡിെവെഡറില്‍ ഉരസിയതിന്റെ പാടുണ്ട്. ഇങ്ങനെ ഉരസി ചൂടായ പിന്നിലെ ആക്‌സിലിന്റെ വലതുഭാഗത്തെ രണ്ട് ടയറുകള്‍ പൊട്ടി വേര്‍പ്പെട്ടുവെന്നാണ് കണ്ടെത്തല്‍.

Find Out More:

Related Articles: