ചിരു കൂടെയില്ലാത്ത ആദ്യ പിറന്നാള്‍, മേഘ്‌ന രാജിന് ആശംസയുമായി നസ്രിയയും അനന്യയും സംഘവും!

Divya John
മരണശേഷമായിരുന്നു ചിരുവും കൂടുതൽ പ്രിയപ്പെട്ടതായി മാറിയത്. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ അറിഞ്ഞതോടെയായിരുന്നു ഇഷ്ടം കൂടിയത്. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് നാളുകൾ പിന്നിടുന്നതിനിടയിലായിരുന്നു ചിരുവിന്റെ മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചപ്പോഴും താൻ തിരിച്ചുവരുമെന്ന് പറഞ്ഞ് മേഘ്‌നയെ ആശ്വസിപ്പിക്കുകയായിരുന്നു ചിരു. 38ാം വയസ്സിൽ മറ്റൊരു ലോകത്തേക്ക് പോവുകയായിരുന്നു ചിരു.ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് മേഘ്‌ന രാജിന് ജനപിന്തുണ കൂടിയത്.അമ്മാവനായ അർജുൻ സർജയ്ക്ക് പിന്നാലെയായാണ് ചിരുവും സഹോദരനായ ധ്രുവും സിനിമയിലെത്തിയത്. 




പിന്നണിയിൽ പ്രവർത്തിച്ചതിന് ശേഷമായാണ് ഇരുവരും മുന്നിലേക്ക് എത്തിയത്. 2018 മെയ് 2 നായിരുന്നു മേഘന് രാജും ചിരഞ്ജീവി സർജയും വിവാഹിതരായത്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്. 2020 ജൂൺ 7നായിരുന്നു ചിരു അന്തരിച്ചത്.10 വർഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌ന രാജും ചിരഞ്ജീവി സർജയും ഒന്നിച്ചത്. കേരളക്കരയും മേഘ്‌നയ്ക്കായി പ്രാർത്ഥിച്ച് കൂടെ നിൽക്കുകയായിരുന്നു. കുഞ്ഞിലൂടെ ചിരു പുനർജനിക്കുമെന്നും അദ്ദേഹം പറഞ്ഞത് പോലെ എന്നും പുഞ്ചിരിയോടെ താൻ ജീവിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു. തന്നെ വിട്ട് ചിരു എങ്ങും പോയിട്ടില്ലെന്നും എല്ലാത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. 



എല്ലാമെല്ലാമായ പ്രിയതമൻ ഒപ്പമില്ലാതെ മേഘ്‌ന ഇനിയെങ്ങനെ മുന്നോട്ട് പോവുമെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്.ചിരു കൂടെയില്ലാത്ത ആദ്യത്തെ പിറന്നാളാണ് ഇത്തവണത്തേത്. താരങ്ങളും ആരാധകരുമെല്ലാം മേഘ്‌നയ്ക്ക് പിറന്നാളാശംസ അറിയിച്ച് എത്തിയിട്ടുണ്ട്. നസ്രിയ നസീം, അനന്യ, ഇന്ദ്രജിത്ത് തുടങ്ങി മലയാളി താരങ്ങളുമായും അടുത്ത ബന്ധമുണ്ട് മെയ് 2ന് വിവാഹ വാർഷികവും മെയ് 3 ന് പിറന്നാളും ആഘോഷിക്കാനുള്ള ഭാഗ്യമാണ് മേഘ്‌ന രാജിന് ലഭിച്ചിട്ടുള്ളത്.  



ചിരു വീട്ടിലേക്ക് തിരികെയെത്തിയതായാണ് തോന്നിയതെന്നായിരുന്നു മേഘ്‌നയുടെ മാതാപിതാക്കളുടെ പ്രതികരണം. പപ്പയുടെ ഫോട്ടോ തൊട്ട് ശബ്ദമുണ്ടാക്കുന്ന ചിരുവിന്റെ ക്യൂട്ട് വീഡിയോയുമായാണ് കഴിഞ്ഞ ദിവസം മേഘ്‌ന എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. മേഘ്‌നയുടേയും ചിരുവിന്റേയും എൻഗേജ്‌മെന്റ് ആനിവേഴ്‌സറി ദിനത്തിലായിരുന്നു കുഞ്ഞതിഥി എത്തിയത്.പ്രേക്ഷകരേയും സിനിമാലോകത്തേയും ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു ചിരഞ്ജീവി സർജയുടേത്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞ് ആ സന്തോഷം ആഘോഷിച്ച് തുടങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം.

Find Out More:

Related Articles: