'അന്നത്തെ രാഷ്ട്രീയ കോലാഹലം ആണ് ഇന്ന് അടച്ചു വീട്ടിലിരിക്കാൻ കാരണം'; പിഷാരടിയ്ക്ക് നന്ദി പറഞ്ഞ ഷാഫിയോട് വോട്ടർ പറഞ്ഞത് ഇപ്രകാരം!

Divya John
'അന്നത്തെ രാഷ്ട്രീയ കോലാഹലം ആണ് ഇന്ന് അടച്ചു വീട്ടിലിരിക്കാൻ കാരണം'; പിഷാരടിയ്ക്ക് നന്ദി പറഞ്ഞ ഷാഫിയോട് വോട്ടർ പറഞ്ഞത് ഇപ്രകാരം! രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് രമേഷ് പിഷാരടിക്കെതിരെ രൂക്ഷവിമർശനങ്ങളായിരുന്നു ഉയർന്നത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും ട്രോളുകളും വിമർശനങ്ങളും തുടരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തേയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് കാട്ടി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ പിഷാരടിയ്ക്ക് നന്ദിയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് മണ്ഡലത്തിൽ നിന്ന് ജയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. 'നന്ദി പിഷാരടി. ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്.



  നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ അംഗത്വമെടുത്ത രമേശ് പിഷാരടിയ്ക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചതിന് നന്ദി പറയുകയാണ് ഷാഫി. ഷാഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.  മാത്രമല്ല അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്. ഈ പോസ്റ്റ് വന്നതോടെ നിരവധി പേരാണ് കമൻ്റുകളുമായും എത്തിയിരിക്കുന്നത്. പിഷാരടിയെ ട്രോളുന്നതിലും രണ്ട് ഭാഗം പറയുന്നവരാണുള്ളത്. എതിർക്കുന്നവർ പറയുന്നത് ഒരാളുടെ വ്യക്തിപരമായ രാഷ്ട്രീയ താത്പര്യത്തെ താറടിച്ചു കാട്ടുന്നത് ശരിയല്ല എന്നാണ്.




  അതേസമയം മറ്റൊരു വിഭാഗം പറയുന്നത് കമ്യൂണിസ്റ്റ് അനുഭാവികളായ സെലിബ്രിറ്റികളെ എതിർ പാർട്ടിയോട് ആഭിമുഖ്യം വെച്ച് പുലർത്തുന്നവർ ട്രോളുന്നതിൽ തെറ്റില്ലെങ്കിൽ ഇതിലും തെറ്റുപറയാനാകില്ല എന്നാണ്. അതേ സമയം കൊറോണ ഗണ്യമായി വർധിക്കാനുണ്ടായ കാരണം തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വലിയ ഇളവുകളാണ് എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.തെരഞ്ഞടുപ്പ് പ്രചരണത്തിൽ ബാലുശ്ശേരിയിൽ മത്സരിച്ച നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് അടക്കം പല കോൺഗ്രസ് നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിലും പങ്കെടുത്തുകൊണ്ട് നടൻ തൻ്റെ പിന്തുണ വ്യക്തമാക്കിയിരുന്നു.  അന്നത്തെ രാഷ്ട്രീയ കോലാഹലം ആണ് ഇന്ന് അടച്ചവിട്ടിലിരിക്കാൻ കാരണം എന്ന ഒരാളുടെ കമൻ്റിനെ പിന്താങ്ങി നിരവധി പേരാണ് എത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ചിത്രത്തിനു ചുവടെയാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടന്നിട്ടുള്ളത്. വളരെ സമ്മിശ്രമായ പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും ട്രോളുകളും വിമർശനങ്ങളും തുടരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തേയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് കാട്ടി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ പിഷാരടിയ്ക്ക് നന്ദിയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് മണ്ഡലത്തിൽ നിന്ന് ജയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.

Find Out More:

Related Articles: