ക്യൂട്ട് കുടുംബചിത്രവുമായി ദുൽഖർ! തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി അഭിനയിച്ച് തന്നിലെ അഭിനേതാവിനെ തെളിയിച്ചിട്ടുണ്ട് ദുൽഖർ. അഭിനയത്തിന് പുറമെ നിർമ്മാണരംഗത്തും സജീവമാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരപുത്രൻ പങ്കുവെച്ച കുടുംബചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. മറിയം അമീറ സൽമാനും അമാൽ സൂഫിയയ്ക്കുമൊപ്പമുള്ള ചിത്രമാണ് ദുൽഖർ പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ഈദ് ആശംസകൾ എന്നായിരുന്നു ക്യാപ്ഷൻ, കുടുംബത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണനയെന്ന് പറഞ്ഞ ദുൽഖർ ഹാപ്പി ബിരിയാണി റ്റു യൂ എന്ന ഹാഷ് ടാഗും ഉപയോഗിച്ചിരുന്നു. തട്ടമിട്ട് ക്യൂട്ട് ലുക്കിലുള്ള മറിയത്തേയും ചിത്രത്തിൽ കാണാനുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ഫോട്ടോ ദുൽഖർ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമെല്ലാം ഇവരുടെ ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടേത്.
മമ്മൂട്ടിക്ക് ശേഷമായാണ് ദുൽഖറും മഖ്ബൂലുമെല്ലാം അഭിനയ രംഗത്തേക്ക് എത്തിയത്. വാപ്പച്ചിയുടെ പേരിലല്ലാതെ സ്വന്തമായി തന്നെ രേഖപ്പെടുത്തുകയായിരുന്നു ദുൽഖർ. സൗബിൻ ഷാഹിറായിരുന്നു ആദ്യം കമന്റുമായെത്തിയത്. ചാലു, എത്ര സന്തോഷമുള്ള ഫോട്ടോയാണ്, ഈദ് ആശംസകളെന്നായിരുന്നു വിനീത് ശ്രീനിവാസന്റെ കമന്റ്. സൈജു കുറുപ്പ്, അനുമോൾ, ടൊവിനോ തോമസ്, അരുൺ കുര്യൻ, ദീപ്തി സതി, പൃഥ്വിരാജ്, സുപ്രിയ മേനോൻ തുടങ്ങിയവരും കമന്റുകളുമായെത്തിയിട്ടുണ്ട്. നിങ്ങളുടെയെല്ലാം മുഖത്ത് കാണുന്ന ആ പുഞ്ചിരിയാണ് ഞങ്ങളെ സന്തോഷിപ്പിക്കുന്നതെന്നായിരുന്നു ആരാധകർ കുറിച്ചത്. അതേസമയം അമൽ ഷാ, ഗോവിന്ദ് വി. പൈ ഷെയിൻ നിഗം, ദുൽഖർ സൽമാൻ എന്നിവരെ നായകന്മാരാക്കി സൗബിൻ ഷാഹിർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു പറവ. അതിനു പിന്നാലെ ദുൽഖറിനെ നായകനാക്കാൻ ഒരുങ്ങുകയാണ് സൌബിൻ.
സൗബിൻ ഷാഹിർ 'പറവ'ക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു. 2017ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖറാണ് നായകൻ അടുത്തതായി അഭിനയിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം. സംവിധായകൻ വികെ പ്രകാശിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അഭിലാഷ് ജോഷി.
അഭിലാഷ് ബിഗ് ബജറ്റ് ചിത്രമാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോഷൻ ആൻഡ്രൂസൊരുക്കുന്ന പൊലീസ് ത്രില്ലർ സല്യൂട്ടിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, കാസർഗോഡ് എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. അരവിന്ദ് എന്ന എസ് ഐയുടെ റോളിലാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടിരുന്നു.