വിജയകിരീടം സ്വന്തമാക്കി അവൻ ഇറങ്ങി വരുന്നത് കാണാനായി കാത്തിരിക്കുകയാണ്! ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനവുമായി മുന്നേറുന്ന മണിക്കുട്ടന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടക്കാലത്ത് മണിക്കുട്ടൻ ഷോയിൽ നിന്നും മാറി നിന്നപ്പോൾ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സീക്രട്ട് റൂമിൽ കഴിഞ്ഞതിന് ശേഷമായാണ് മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയത്. മണിക്കുട്ടന്റെ രണ്ടാംവരവ് ആഘോഷമാക്കുകയായിരുന്നു എല്ലാവരും. ഭയംകൊണ്ടാണ് അദ്ദേഹം പിൻമാറിയതെന്നുള്ള വിമർശനങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.
വിമർശനങ്ങളെ അവഗണിച്ച് ശക്തനായി മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു മണിക്കുട്ടൻ. ഡിംപലാണ് മണിക്കുട്ടന്റെ കൂട്ടുകാരി. ഡിംപൽ ഇല്ലാതിരുന്ന സമയത്ത് താൻ ശരിക്കും ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞിരുന്നു. ഗ്രാന്റ് ഫിനാലയിലേക്ക് അടുത്തതോടെ മത്സരാർത്ഥികളെ പിന്തുണച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തുന്നുണ്ട്. മണിക്കുട്ടനെ പിന്തുണച്ചെത്തിയിരിക്കുകയാണ് വിനു മോഹൻ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് മണിക്കുട്ടൻ. മോഹൻലാൽ നയിക്കുന്ന ബിഗ് ബോസ് സീസൺ 3ലും മത്സരിക്കുന്നുണ്ട് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു അദ്ദേഹം. ഞങ്ങളൊരുമിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്.
ആ ക്യാരക്ടറിലേക്ക് വരാനായി അവൻ ഒരുപാട് സ്‌ട്രെയിൻ ചെയ്തിരുന്നു. ഭയങ്കരമായ ഡെഡിക്കേഷനുമായി വരാറുണ്ട് അവൻ. ചെയ്യുന്ന കാര്യത്തോടുള്ള ആത്മാർത്ഥയും മുന്നേറണമെന്നുള്ള ആഗ്രഹവും മനസ്സിന്റെ ധൈര്യവുമൊക്കെയാണ് അവന്റെ കൈമുതൽ. വിന്നറായിത്തന്നെ അവൻ പുറത്തുവരട്ടെയെന്നുമായിരുന്നു വിനു മോഹൻ പറഞ്ഞത്. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു വിനു മോഹൻ വിശേഷങ്ങൾ പങ്കുവെച്ചത്.
സിനിമയിൽ അഭിനയിച്ചപ്പോഴും സിസിഎല്ലുമായി സഹകരിച്ചപ്പോഴുമെല്ലാം സജീവമായിരുന്നു. ബിഗ് ബോസിലും ശക്തമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. മണിക്കുട്ടന്റെ പിൻവാങ്ങൽ മത്സരാർത്ഥികൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. കലാകാരനെന്ന നിലയിൽ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ആരോപണം വന്നതോടെയായിരുന്നു താരം തളർന്നുപോയത്.
അതേസമയം ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാര്ഥികളിൽ ഒരാൾ ആയിരുന്ന സൂര്യ. കഴിഞ്ഞദിവസമാണ് അവർ പുറത്തായത്. കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളിൽ ഒരാളായ സൂര്യ ആർജെയായും പ്രവർത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ട സൂര്യ ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ മണിക്കുട്ടനോട് തോന്നിയ പ്രണയം തുറന്നുപറഞ്ഞിരുന്നു. ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു ബോസ് ഗ്രൂപ്പുകളിൽ അധികവും നടന്നതും. രണ്ടുപേരുടെയും പാസ്സ്‌പോർട്ട് പേജുകൾ കാണിച്ചുകൊണ്ടുള്ള പ്രചാരണവും അടുത്തിടെ നടന്നിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ളത് പ്രണയം അല്ല സ്ട്രാറ്റജിയുടെ ഭാഗം ആണെന്ന് പലവിധ അഭിപ്രായങ്ങളും ഉയരുന്നതിന്റെ ഇടയിലാണ് ഇപ്പോൾ തന്റെ പ്രണയത്തെകുറിച്ച് സൂര്യ വീണ്ടും സംസാരിക്കുന്നത്.