'വരനെ ആവശ്യമുണ്ട് സിനിമ കണ്ടാണ് വിനയൻ സർ എന്നെ കാസ്റ്റ് ചെയ്യുന്നത്: നടൻ സിജോ വിൽസൺ. ചെറിയ വേഷങ്ങളിൽ നിന്ന് മാറി ഇപ്പോഴിതാ തന്റെ കരിയറിലെ തന്നെ മികച്ചതാകുവാൻ സാധ്യതയുള്ള ഒരു കഥാപാത്രത്തിന്റെ പണിപ്പുരയിലാണ് താരം. വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ശക്തമായ കഥാപാത്രമാണ് സിജു കൈകാര്യം ചെയ്യുന്നത്. ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഈ കഥാപാത്രം തനിക്ക് ലഭിച്ചത് എങ്ങനെ എന്ന് സിജു ആദ്യമായി വെളിപ്പെടുത്തിയിരുന്നു.'മലർവാടി ആർട്സ് ക്ലബ്' മുതൽ തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് സിജു വിൽസൺ.
ജിമ്മിൽ മണിക്കൂറുകൾ ചിലവഴിക്കുന്നത് മുതൽ കളരിപ്പയറ്റ് പഠിക്കുക വരെ, അങ്ങനെ ഈ കഥാപാത്രത്തിനായി ഒട്ടേറെ തയാറെടുപ്പുകൾ നടത്തിയിരുന്നു താരം. "തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജൻ സർ 2020 ഫെബ്രുവരിയിൽ എന്നെ വിളിക്കുകയുണ്ടായി. ഞങ്ങൾ ഇതിനുമുൻപ് 'നീയും ഞാനും' എന്ന സിനിമയിൽ ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നോട് ഒരു സിനിമയുടെ കാര്യത്തിനായി വിനയൻ സാറിനെ വിളിക്കാൻ പറഞ്ഞു.
ഞാൻ വിനയൻ സാറിനെ കാണുകയും ഈ സിനിമയെപ്പറ്റി സംസാരിക്കുകയും ചെയ്തു. ചെറുപ്പക്കാരനായ ഒരു യോദ്ധാവിനെ അവതരിപ്പിക്കാൻ ഒരു നടനെ നോക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ എന്റെ കഥാപാത്രം ഇഷ്ടമായെന്നും പണിക്കരെ അവതരിപ്പിക്കാൻ എന്റെ ശരീരഘടനയും ലുക്കും ഒക്കെ ശരിയാകും എന്ന് അദ്ദേഹത്തിന് തോന്നി," സിജു പറഞ്ഞു.
ഒരു നടനെന്ന നിലയിൽ ഞാൻ കൂടുതലും ഡയലോഗുകളിൽ കോൺസെൻട്രേറ്റ് ചെയ്തു. ഈ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ആയതുകൊണ്ട് അന്നത്തെ ഭാഷ ശൈലിയും മറ്റും എന്റെ സംഭാഷണങ്ങളിൽ അത്യാവശ്യം ആണല്ലോ. ഇതുവരെ ഞാൻ അങ്ങനെ ഒന്ന് ചെയ്തിട്ടില്ല. എന്റെ ഭാഗത്തുനിന്ന് അതുകൊണ്ട് തന്നെ നല്ലൊരു എഫേർട്ട് ഇടേണ്ടി വന്നു. പിന്നെ കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചു. ഇതല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തില്ല.
എന്നിൽ നിന്ന് എന്താണ് വേണ്ടത് എന്ന് വിനയൻ സാറിന് നന്നായി അറിയാമായിരുന്നു അതുകൊണ്ട് തന്നെ ഞാൻ എന്നെ സംവിധായകന്റെ കൈകളിലേക്ക് സമർപ്പിച്ചു," എന്നും താരം. മാത്രമല്ല "ഒരുപാട് കാര്യങ്ങൾ ഒന്നും ഞാൻ പ്രീ-പ്ലാൻ ചെയ്തില്ല. ഈ കഥാപാത്രത്തെക്കുറിച്ചു ചെറുതായി റിസർച്ചുകൾ നടത്തി. പിന്നെ കഥാപാത്രത്തെക്കുറിച്ചു ഞാൻ അറിയേണ്ടതെല്ലാം വിനയൻ സർ പറഞ്ഞു തന്നു.