'മണിച്ചിത്രത്താഴി'ലെ ആ രംഗം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ റീ-ക്രിയേറ്റ് ചെയ്തതിങ്ങനെ!

Divya John
'മണിച്ചിത്രത്താഴി'ലെ ആ രംഗം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ റീ-ക്രിയേറ്റ് ചെയ്തതിങ്ങനെ! 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജോഡികളായ സുരേഷ് ഗോപിയും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിയ്ക്കുന്നു എന്നത് തന്നെയായിരുന്നു. ഇരുവരുടെയും കൂടിച്ചേരൽ സിനിമയിൽ മികച്ച രീതിയിൽ ഉപയോഗിക്കാനും സംവിധായകൻ അനൂപ് സത്യന് സാധിച്ചു. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ പല കാരണങ്ങൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. 




  1993 ൽ ഫാസിൽ സംവിധാനം ചെയത മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഐക്കോണിക് രംഗമായിരുന്നു അല്ലിക്ക് കല്യാണ ആഭരണം എടുക്കാൻ പോകുന്ന ഗംഗയെ (ശോഭന) തടയുന്ന നഗുലൻ (സുരേഷ് ഗോപി). തന്റെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ ഗംഗ നാഗവല്ലിയായി മാറുന്നതും, ആ സമയത്ത് നഗുലൻ 'ഗംഗേ' എന്ന വിളിയിലൂടെ അവളെ തിരിച്ചു കൊണ്ടു വരുന്നതുമായിരുന്നു രംഗം. സുരേഷ് ഗോപിയുടെ ആ 'ഗംഗേ' വിളി ചില ട്വിസ്റ്റുകളോടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ റീ-ക്രിയേറ്റ് ചെയ്തിരുന്നു. അതിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടു.





    വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ നീന (ശോഭന) ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുമ്പോഴാണ് മേജർ, ഗംഗേ എന്ന് ആക്രോശിക്കുന്നത്. പെട്ടന്ന് മൊബൈൽ ഫോൺ കൈയ്യിൽ നിന്ന് താഴെ പോയി, താൻ കണ്ടു കൊണ്ടിരിയ്ക്കുന്ന കാര്യത്തിന് തടസ്സം നേരിട്ടപ്പോൾ ശോഭനയുടെ മുഖത്ത് നാഗവല്ലിയെയും ഗംഗയെയും നീനയെയുമെല്ലാം മാറി മാറി കാണാൻ സാധിക്കുന്നു, തീർച്ചയായും സുരേഷ് ഗോപിയിൽ നഗുലനെയും- അനൂപ് സത്യൻ പറഞ്ഞു.മണിച്ചിത്രത്താഴിലെ ആ രംഗം റീ- ക്രിയേറ്റ് ചെയ്തത് ഒരു ആകാംക്ഷയിലാണ് എന്ന് സംവിധായകൻ പറയുന്നു.




 നഗുലൻ, ഗംഗേ എന്ന് വിളിക്കുമ്പോൾ ഉയർത്തി പിടിച്ച കട്ടിൽ താഴെയിട്ട് ഗംഗ സ്റ്റക്ക് ആകുന്നതാണ് കാണുന്നത്.കല്യാണി പ്രിയദർശനും ദുൽഖർ സൽമാനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ പി എ സി ലളിത, ഉർവശി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തി.സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് വരനെ ആവശ്യമുണ്ട്.

Find Out More:

Related Articles: