കോടതി വിധിയുമായി സ്ട്രീമിങ്; മാടത്തി പ്രദർശനം തുടങ്ങി!

Divya John
കോടതി വിധിയുമായി സ്ട്രീമിങ്; മാടത്തി പ്രദർശനം തുടങ്ങി! തമിഴിലെ നീസ്ട്രീമിന്റെ ആദ്യ ചുവടുവെപ്പായ മാടത്തിയാണ് കോടതി വിധിയുമായി സ്ട്രീമിങ് ആരംഭിച്ചത്. ടെലിഗ്രാമിൽ ഉൾപ്പെടെ കണ്ടന്റുകൾ അനധികൃതമായി പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ നിയമപരമായും, ഫലപ്രദമായും നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മാടത്തി പ്രദർശനം ആരംഭിച്ചു! കേരളത്തിൽ ആദ്യമായി ഒരു ഒടിടി പ്ലാറ്റ്ഫോം പൈറസിക്ക് എതിരായി കോടതിവിധിയുമായി സിനിമ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തി എന്ന ചിത്രം റിലീസിന് ശേഷം അതിന്റെ വ്യാജ പതിപ്പുകൾ സമൂഹമാധ്യമായ ടെലിഗ്രാമിലൂടെ ഇറങ്ങുന്നത് നിശ്ചിത സമയപരിതിക്കുള്ളിൽ നിരോധിക്കണമെന്നും, വ്യാജ പതിപ്പുകൾ ഇറക്കിയ ടെലിഗ്രാം ചാനലുകളെ നിരോധിക്കണമെന്നുമാണ് ഡൽഹി ഹൈക്കോടതിയുടെ വിധി'.




   ടെലിഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കെതിരായി നീസ്ട്രീം ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിലാണ് ഈ ഇടക്കാല വിധി.ജസ്റ്റിസ് ജസ്മിത്ത് സിംഗാണ് വിധി പ്രസ്താപിച്ചത്. നീസ്ട്രീമിന് വേണ്ടി ഹാജരായത് അഭിഭാഷകരായ പ്രിൻസ് ജോസ്, ജസ്റ്റിൻ ജോർജ്, സന്തോഷ് കുമാർ സാഹു എന്നിവരാണ്. ടെലിഗ്രാമിന് വേണ്ടി ഹാജരായത് സിനിയർ അഭിഭാഷകനായ രാജശേഖർ റാവുവാണ്. ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തി കഴിഞ്ഞ ദിവസമാണ് നീസ്ട്രീമിൽ റിലീസ് ചെയ്തത്. കരുവാച്ചി ഫിലിംസിന്റെ ബാനറിൽ ലീന മണിമേഖല തന്നെയാണ് ചിത്രം നിർമ്മിച്ചത്.'ഒന്നുമല്ലാത്തോർക്കു ദൈവങ്ങളില്ല. അവർ തന്നെ അവരുടെ ദൈവങ്ങൾ' എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ഈ ചിത്രം തമിഴ്‌നാടിന്റെ ഒരു ഭാഗത്ത് ''അൺസീയബിൾ'' എന്ന് സമൂഹം വിലക്ക് കല്പിച്ച പുതിരെയ് വണ്ണാർ വിഭാഗത്തിൽപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.






    സിനിമ വ്യവസായത്തെ തന്നെ ഇല്ലാതാക്കുന്ന പൈറസിയെന്ന വിപത്തിനെ തടയാൻ നിയമപരമായി മുന്നോട്ടുപോകും. സിനിമയുടെ വ്യാജപതിപ്പുകൾ ഇറക്കുന്നവർ നിയമപരമായി ശിക്ഷിക്കപ്പെടണം' നീസ്ട്രീം ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ, മനു അബ്രഹാം വ്യക്തമാക്കി. ലീന മണിമേഖലയെ കൂടാതെ റഫീക്ക് ഇസ്മായിൽ, യുവനിക ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാകൃത്തുക്കൾ. 




   ജെഫ് ഡോളൻ, അഭിനന്ദൻ ആർ, കാർത്തിക് മുത്തുകുമാർ എന്നിവരാണ് ഈ ഫീചർ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗോൾഡൻ റേഷ്യോ ഫിലംസിന്റെ ബാനറിൽ പീയുഷ് സിംഗ്, കൂടാതെ ജി. ഭാവന, അഭിനന്ദൻ രാമാനുജം എന്നിവരാണ് മാടത്തിയുടെ സഹ-നിർമ്മാതാക്കൾ. അജ്മിനാ കാസിം, പാട്രിക്ക് രാജ്, സെമ്മലർ അന്നം, അരുൾ കുമാർ എന്നിവരാണ് മാടത്തിയിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Find Out More:

Related Articles: