വിമർശകന്റെ വായടപ്പിച്ച് ദിയ കൃഷ്ണയുടെ മറുപടി!

Divya John
വിമർശകന്റെ വായടപ്പിച്ച് ദിയ കൃഷ്ണയുടെ മറുപടി! കൃഷ്ണകുമാറിന്റെ മക്കളെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് എല്ലാവരും. പാട്ടും ഡാൻസുമൊക്കെയായി ഇവർ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. യൂട്യൂബ് ചാനലുകളിലൂടെ ലക്ഷങ്ങളാണ് ഇവരെല്ലാം നേടുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് അഹാന കൃഷ്ണയായിരുന്നു അഭിനയ രംഗത്തേക്ക് ആദ്യമെത്തിയത്. തന്റെ ഫോട്ടോയെ വിമർശിച്ചയാൾക്ക് രൂക്ഷമായ ഭാഷയിൽ മികച്ച മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. അഭിനയത്തിലൂടെയല്ലാതെ തന്നെ സെലിബ്രിറ്റിയായി മാറുന്നവരാണ് താരങ്ങളുടെ മക്കൾ.സോഷ്യൽ മീഡിയയിലെ താരമാണ് ദിയ കൃഷ്ണയും. 




  ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തിൽ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്‌സ്മാഷും ഡാൻസ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി നിരവധി പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ തന്നെ ദിയയും ശ്രദ്ധ നേടാറുണ്ട്.സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം ദിയ എത്തിയത്. ലോക് ഡൗണിന് മുൻപ് നടത്തിയ മാലിദ്വീപ് ട്രിപ്പിനിടയിലെ ചിത്രമായിരുന്നു ഇത്. സഹോദരിയായ അഹാന കൃഷ്ണയാണ് ചിത്രങ്ങൾ പകർത്തിയതെന്നും ദിയ കുറിച്ചിരുന്നു. ചിത്രത്തിന് കീഴിൽ മോശം കമന്റായിരുന്നു ഒരാൾ പോസ്റ്റ് ചെയ്തത്.




   വിമർശിച്ചയാൾക്ക് ചുട്ട മറുപടിയായിരുന്നു താരം നൽകിയത്.വെറുതയെല്ല പീഡനം കൂടുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. ഇദ്ദേഹത്തിന് ദിയ കൃഷ്ണ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാവണം. ഇവളുടെ മാതാപിതാക്കൾ ആരാണോ, ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നൽകുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം. ഇതായിരുന്നു ദിയയുടെ മറുപടി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ദിയ ഇതേക്കുറിച്ച് പ്രതികരിച്ചത്. 




  ഒപ്പം കൃഷ്ണകുമാറും കുടുംബവും വിളിക്കുന്നത് പോലെ ഓസിയയെന്ന് ദിയയെ ആരാധകരും വിളിക്കാറുണ്ട്. ഇത് പോലെ മറുപടി നൽകണം, ഇത് നന്നായി, ചോദിച്ച് വാങ്ങിച്ചതാണെന്നൊക്കെയാണ് ആരാധകർക്ക് പറയാനുള്ളത്. തന്നോട് മോശമായി പെരുമാറിയ വ്യക്തി കമന്റ് പിൻവലിച്ചുവെന്നും, പ്രൊഫൈൽ ചിത്രം മാറ്റിയെന്നുമുള്ള വിവരങ്ങളും ദിയ പങ്കുവെച്ചിരുന്നു.സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് കൃഷ്ണകുമാർ. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുകയാണ് താരം. അച്ഛന് പിന്നാലെയായാണ് മക്കളും അഭിനയ രംഗത്ത് സജീവമാവുന്നത്. കൃഷ്ണകുമാറിന്റെ കുടുംബത്തേയും പ്രേക്ഷകർക്ക് പരിചിതമാണ്. യൂട്യൂബ് ചാനലുമായി സജീവമാണ് ഇവരെല്ലാം.

 

Find Out More:

Related Articles: